KSRTC Sabarimala Service: മകരവിളക്ക്; മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരെ കാത്ത് കെഎസ്ആർടിസി

KSRTC Special Bus For Sabarimala: മകരജ്യോതി കണ്ട് മടങ്ങുന്ന തീർത്ഥാടകർക്ക് കെഎസ്ആർടിസി പമ്പയിൽ നിന്ന് 1000 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിച്ചിരിക്കുന്നത്.

KSRTC Sabarimala Service: മകരവിളക്ക്; മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരെ കാത്ത് കെഎസ്ആർടിസി

KSRTC

Published: 

14 Jan 2026 | 10:50 AM

ശബരിമല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ബസ് സർവീസുകളുമായി കെഎസ്ആർടിസി. തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിനായി കെഎസ്ആർടിസി പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ സൗകര്യങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്.

മകരജ്യോതി കണ്ട് മടങ്ങുന്ന തീർത്ഥാടകർക്ക് കെഎസ്ആർടിസി പമ്പയിൽ നിന്ന് 1000 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ്, പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ, പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 204 ബസുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂർ, എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 248 ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേയാണ് 548 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്.

ALSO READ: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ജനുവരി 12 മുതൽ തന്നെ ഹിൽടോപ്പിൽ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. അതിനാൽ ദീർഘദൂര ചെയിൻ ബസ്സുകൾക്ക് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ സുഗമമായി സർവീസ് നടത്താൻ സാധിക്കും. പോലീസ് നിർദ്ദേശപ്രകാരം തിരക്ക് അനുസരിച്ചും ട്രാഫിക് തടസം ഇല്ലാതെയും നിയന്ത്രിതമായി മാത്രമേ പമ്പയിൽ നിന്നും നിലക്കലിൽ നിന്നും ദീർഘദുര സർവിസുകളും ചെയിൻ സർവിസുകളും മകരവിളക്ക് ദിവസം മകരജ്യോതിക്ക് മുൻപ് സർവീസ് നടത്തൂ.

തീർത്ഥാടകർ ശ്രദ്ധിക്കേണ്ടത്

പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട് മുതൽ 21 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ റോഡിന്റെ ഒരു വശത്ത് പാർക്ക് ചെയ്യും.

പമ്പ-നിലയ്ക്കൽ ചെയിനുകൾ ത്രിവേണി പെട്രോൾ പമ്പ്, ദീർഘദൂര ബസുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്.

മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ സർവീസുകൾ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിൻ പൂർത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ, ദീർഘദൂര സർവീസുകളും ആരംഭിക്കും.

തിരക്ക് നിയന്ത്രണ വിധേയമായി എന്ന് ഉറപ്പാക്കിമാത്രമേ ചെറു വാഹനങ്ങൾ ഉണ്ടെങ്കിൽ പമ്പയിൽ നിന്നും കടത്തി വിടുകയുള്ളൂ.

 

 

Follow Us
Related Stories
Vishu 2026: മനസ്സിലുണ്ടാകട്ടെ ​ഗ്രാമത്തിൻ വിശുദ്ധിയും കൊന്നപ്പൂക്കളും….പൊൻകണിയും കൈനീട്ടവുമായി വിഷുപ്പുലരി ആഘോഷിച്ച് മലയാളികൾ
Narendra Modi: പ്രധാനമന്ത്രിയുടെ വരവ്, തിരുവനന്തപുരത്ത് ഇന്നും ഗതാഗത നിയന്ത്രണം; ഇതുവഴി പോകരുത്‌
Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
KSRTC Travel: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം
Malabar Region Power Out Break: കുറ്റ്യാടിയിൽ ജനറേറ്റർ തകരാർ; മലബാർ മേഖലയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Nithin Raj Death: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി