ശബരിമലയിൽ വീണ്ടും തീർഥാടന അ‌ട്ടിമറി ശ്രമം? പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെടുത്തി

Sabarimala Mandala-Makaravilakku Pilgrimage: മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കവേയാണ് ഈ ജലവിതരണ അ‌ട്ടിമറി നീക്കം ഉണ്ടായിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരി ചുമതലയേൽക്കും.

ശബരിമലയിൽ വീണ്ടും തീർഥാടന അ‌ട്ടിമറി ശ്രമം? പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെടുത്തി

Sabarimala Mandala Makaravilakku Pilgrimage

Published: 

15 Nov 2026 | 09:16 PM

പമ്പ: ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തീർഥാടനം അ‌ട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തപ്പെട്ടു. കൂടാതെ പോലീസ് മെസ്സിലേക്ക് ഉൾപ്പെടെയുള്ള ജലവിതരണവും തടസ്സപ്പെട്ടു. പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാൽവുകൾ ആരോ അടച്ചിട്ടതായി പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് ജലവിതരണം തടസപ്പെട്ടതിന് പിന്നിൽ സംഘടിതമായ അട്ടിമറി ശ്രമമുണ്ടായി എന്ന സംശയം ഉയർന്നത്. ശുചിമുറികളുടെ നടത്തിപ്പ് മുൻപ് കരാർ നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇത് ഒഴിവാക്കി ഇത്തവണ മുതൽ ദേവസ്വം ബോർഡ് ശുചിമുറികൾ തീർത്ഥാടകർക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ജലവിതരണം തടസ്സപ്പെടുത്തിയതാണോ എന്നാണ് സംശയം.

ജലവിതരണം തടസപ്പെട്ടതിൽ പൊലീസിൽ പരാതി നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനം. വാൽവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചു. നേരത്തെ ചിത്തിര ആട്ടവിശേഷത്തിനും സമാനമായ രീതിയിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു. അന്ന് ഒരു ദേവസ്വം ബോർഡ് ജീവനക്കാരനെ സ്വാധീനിച്ച് ചിലർ ജലവിതരണം തടസ്സപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും, അ‌യാളെ ദേവസ്വം ബോർഡ് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

ALSO READ: LPST സമരം: വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരം; ചർച്ചയ്ക്ക് തയാറായി സർക്കാർ

മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കവേയാണ് ഈ ജലവിതരണ അ‌ട്ടിമറി നീക്കം ഉണ്ടായിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരി ചുമതലയേൽക്കും.

വൃശ്ചികം ഒന്നായ ചൊവ്വ പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും ഔദ്യോ​ഗികമായി തുട‌ക്കമാകും. നിലയ്ക്കലിൽ നിന്ന് നാളെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടുതുടങ്ങൂ. വെർച്വൽ ക്യൂ, സ്‌പോട്ട്‌ ബുക്കിങ്‌ വഴി ദിവസം 80,000 പേർക്കാണ്‌ ദർശന സ‍ൗകര്യം.

മണ്ഡലകാല തീർഥാടനം കണക്കിലെടുത്ത് സജ്ജീകരണങ്ങൾ ദേവസ്വം ബോർഡ് ഇതിനകം ഏറെക്കുറേ പൂർത്തിയാക്കി. 50 ലക്ഷം ടിൻ അരവണയാണ് ഇത്തവണ കരുതൽശേഖരമായി ഒരുക്കിയിരിക്കുന്നത്. വിതരണത്തിന്‌ അഞ്ചു ക‍ൗണ്ടറുകൾകൂടി തുറക്കും. തപാൽവകുപ്പിന്റെ ക‍ൗണ്ടർ മുഖേനയും അരവണയും അപ്പവും ഓർഡർ ചെയ്യാം. തീർഥാടകരുടെ വിലാസത്തിൽ അയച്ചുനൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

English Summary

With only days remaining before the commencement of the Mandala-Makaravilakku pilgrimage at Sabarimala, there are suspicions of an attempt to sabotage the event. The water supply to approximately 200 toilets at Pamba has been disrupted. An inspection revealed that the main valves supplying water to Pamba had been shut off by someone. The Devaswom Board intends to file a police complaint regarding the incident.

Loading...
Unable to load recommendations.
Follow Us
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ദിവസവും ഒരു കാട മുട കഴിച്ചാൽ എന്താണ് ​ഗുണം? ഇതറിയണേ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ