AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala : ശബരിമലയിൽ തിരക്കേറുന്നു… പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എ എത്തും

DLSA Deployed to Handle Pilgrim Complaints Sabarimala: ഉദ്യോഗസ്ഥരിൽ നിന്നോ ജീവനക്കാരിൽ നിന്നോ ഉള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങൾ അമിതവില ഈടാക്കൽ, മോഷണം, മറ്റ് നിയമലംഘനങ്ങൾ, മദ്യം, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഇവരെ സമാപിച്ചാൽ മതി.

Sabarimala : ശബരിമലയിൽ തിരക്കേറുന്നു… പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എ എത്തും
ശബരിമല Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 21 Dec 2025 06:14 AM

പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്. ഇന്ന് വൈകുന്നേരം വരെ മാത്രം എഴുപതിനായിരത്തോളം തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരു ലക്ഷത്തോളം പേർ ദർശനം നടത്തിയിരുന്നു. പമ്പ വഴിയുള്ള പാതയ്ക്ക് പുറമെ കാനനപാതകളിലൂടെ എത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.

 

പരാതികൾക്ക് ഉടനടി പരിഹാരം

 

തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ (DLSA) ലീഗൽ എയ്ഡ് പോസ്റ്റ് സന്നിധാനത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഭക്തർക്ക് പരാതി സമർപ്പിക്കാം ഇവിടെ നൽകാം.

ഉദ്യോഗസ്ഥരിൽ നിന്നോ ജീവനക്കാരിൽ നിന്നോ ഉള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങൾ അമിതവില ഈടാക്കൽ, മോഷണം, മറ്റ് നിയമലംഘനങ്ങൾ, മദ്യം, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഇവരെ സമാപിച്ചാൽ മതി. വടക്കേനടയിൽ സന്നിധാനം പോലീസ് സ്റ്റേഷന് സമീപമാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. പമ്പയിലും ഈ സേവനം ലഭ്യമാണ്.

രഹസ്യ നിരീക്ഷണം

 

ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ രഹസ്യ പരിശോധനകൾ നടത്തിവരികയാണെന്ന് എയ്ഡ് പോസ്റ്റ് കോ-ഓഡിനേറ്റർ ടി. രാജേഷ് അറിയിച്ചു. പരാതികൾ ലഭിച്ചാൽ ഉടൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടി സ്വീകരിക്കും. ഗൗരവകരമായ പരാതികൾ ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർക്കും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനും കൈമാറും. ഈ വർഷം പോലീസിനെതിരെ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പരാതികൾക്ക് പുറമെ ഭക്തർക്ക് ആവശ്യമായ സൗജന്യ നിയമസഹായവും ഡിഎൽഎസ്എ ഉറപ്പാക്കുന്നുണ്ട്. വനിതകൾക്കും 4 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പുരുഷന്മാർക്കും നിയമസഹായം പൂർണ്ണമായും സൗജന്യമാണ്. കോടതിയിലുള്ള കേസുകൾ ഒത്തുതീർപ്പാക്കാനും അതിക്രമങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരത്തിനുമായി അതോറിറ്റിയെ സമീപിക്കാം.

സഹായത്തിനായി 1516 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ 0468 2220141, 9745808095 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.