Sabarimala Tantri Appointment: ശബരിമല തന്ത്രി നിയമനം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം ഇന്ന്
Sabarimala Tantri Appointment: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെട്ടിട്ടുള്ള സമിതിയാണ് താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പ്രാഗല്ഭ്യം ഉണ്ടെന്ന് അറിയിച്ചത്..മൂന്ന് അംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം ബോർഡ് ഇന്ന് ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്. ജൂലൈ 27ഓടെ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ട്..........
തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനത്തിൽ നിർണായകമായ തീരുമാനം ഇന്ന് അറിയാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് ചേരും.കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെട്ടിട്ടുള്ള സമിതിയാണ് താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പ്രാഗല്ഭ്യം ഉണ്ടെന്ന് അറിയിച്ചത്.
കൂടാതെ തന്ത്രവിദ്യാപീഠത്തിൽ അടക്കം പഠിച്ചതാണ് ബ്രഹ്മദത്തൻ നമ്പൂതിരി എന്നും ഇതിനുപുറമേ അച്ഛനോടൊപ്പം ശബരിമലയിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് അംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം ബോർഡ് ഇന്ന് ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്. ജൂലൈ 27ഓടെ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ട്.
ALSO READ:16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അപരിചിതയുടെ കൈയിൽ നൽകി അമ്മ മുങ്ങി; കുഞ്ഞ് സ്റ്റേഷനിൽ
അതിനിടയിൽ കഴിഞ്ഞ ദിവസം മൂന്ന് അംഗസംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമലയുടെ നല്ലതിനായി എല്ലാം കാര്യങ്ങൾക്കും ഒപ്പമുണ്ടാകും എന്നാണ് കൂടികഴ്ച്ചക്ക് ശേഷം അവർ അറിയിച്ചത്.
അതേസമയം ശബരിമല സ്വർണ്ണമായും ബന്ധപ്പെട്ട് കൂടുതൽ ചുരുളഴിയുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2025 ൽ വീണ്ടും സ്വർണ്ണപ്പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുന്നത്.
ശബരിമല സ്വർണ്ണം മോഷണം കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ ദേവസ് അമ്മയോട് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തിനും ബോർഡ് അംഗം അജിത് കുമാറിനും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിമാൻഡ് റിപ്പോർട്ട് പരാമർശിച്ചിരിക്കുന്നത്.
ENGLISH SUMMARY
The crucial decision in the appointment of Sabarimala Thantri will be known today. The Travancore Devaswom Board will meet today. The expert committee appointed by the Devaswom Board has suggested that Brahmadatta, son of Kantarar Rajeeva, is suitable to become the Thantri. The committee, which includes Akkeeramon Kalidasa Bhattathiripad, stated that Brahmadatta has expertise in Tantric knowledge.