Chingam 1 Sabarimala Puja: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16ന് തുറക്കും
Chingam 1 Sabarimala Puja: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ആഗസ്റ്റ് 21ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കുകയും ചെയ്യും. ശേഷം ഓഗസ്റ്റ് 24ന് ശബരിമല ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കു വേണ്ടി വീണ്ടും തുറക്കും.കൂടാതെ ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കുന്നതായിരിക്കും.....
തിരുവനന്തപുരം: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി ബ്രഹ്മദത്തിന്റെ സാന്നിധ്യത്തിലാണ് നട തുറക്കുന്നത്. മേൽശാന്തി ഇഡി പ്രസാദ് നട തുറന്ന് ദീപം തെളിയിക്കുന്നതായിരിക്കും. ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ചിങ്ങമാസം ഒന്നിന് അതായത് മലയാളം പുതുവർഷ ദിനത്തിൽ ആഗസ്റ്റ് 17 രാവിലെ 5 മണിക്കാണ് ദർശനത്തിനു വേണ്ടി നടത്തുറന്ന് നൽകുക.
ALSO READ:ചിങ്ങം ഒന്ന് വെള്ളത്തിലാകുമോ? സംസ്ഥാനത്ത് മഴ തുടരും!; കാലാവസ്ഥ പ്രവചനം
ഓഗസ്റ്റ് 21ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കും
ചിങ്ങം ഒന്നു മുതൽ വൈകിട്ട് ദീപാരാധനക്കു ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കുന്നതായിരിക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ആഗസ്റ്റ് 21ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കുകയും ചെയ്യും. ശേഷം ഓഗസ്റ്റ് 24ന് ശബരിമല ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കു വേണ്ടി വീണ്ടും തുറക്കും.കൂടാതെ ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കുന്നതായിരിക്കും.
ഉൾക്കഴകത്തെ തിരഞ്ഞെടുക്കുക
രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് ഉൾക്കഴകത്തെ തിരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാകർമ്മങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിന്റെ ചുമതല. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
ENGLISH SUMMARY
The Sabarimala temple will be opened for the Chingamasa puja on August 16. The temple will be opened at 5 pm in the presence of Tantri Brahmadat. Melshanthi ED Prasad will open the temple and light the lamp. Then, the fire will be lit in the deep below the eighteenth step. On the first day of the Chingamasa month, which is the Malayalam New Year, August 17, the procession will be conducted for darshan at 5 am.