Kerala Holiday: ഇന്ന് അവധിയാണേ, ഗതാഗത നിയന്ത്രണവും; ഈ 2 ജില്ലകളിൽ ബാധകം
Kerala School Holiday and Traffic Restrictions Today: പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടരുന്ന ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിയന്ത്രണങ്ങളും അവധിയും നീട്ടിയത്.

പ്രതീകാത്മക ചിത്രം
ഇടുക്കി: നവംബർ 27, വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് അധികൃതർ. ചിന്നക്കനാലിനെ മുൾമുനയിൽ നിർത്തിയ കാട്ടാന ചക്കകൊമ്പനെ പിടികൂടുന്നതിനുള്ള ‘മിഷൻ ചക്കകൊമ്പൻ’ ദൗത്യയുമായി ബന്ധപ്പെട്ടാണ് ഇന്നും അവധി ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്കൂളുകൾക്കാണ് അവധി ബാധകം.
6 വാർഡുകളിൽ നിരോധനാജ്ഞ
ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം പൂർത്തിയാകാത്തതിനെ തുടർന്ന് ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്നും തുടരും. ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്.
പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടരുന്ന ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിയന്ത്രണങ്ങളും അവധിയും നീട്ടിയത്.
ALSO READ: ‘മിഷന് ചക്കക്കൊമ്പന്’ മൂന്നാം ദിവസത്തിലേക്ക്; ദൗത്യം ഇനി എത്രനാള്? ഇന്നറിയാം
എറണാകുളത്ത് ഇന്ന് ഗതാഗത നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 9.30 മുതലാണ് നിയന്ത്രണങ്ങൾ. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര പൂർത്തിയാകുന്നതുവരെ കാഞ്ഞൂർ ഭാഗത്ത് നിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിക്കും. യാത്രക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി വിവിധ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതാണ്.
തൃശ്ശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വലിയ ഭാരവാഹനങ്ങൾ ആലുവ വഴി പോകേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് കാലടി വഴി സഞ്ചരിച്ച് മരോട്ടിച്ചോട് ജംഗ്ഷനിൽ എത്തി ഇടതുവവശം തിരിഞ്ഞ് മഞ്ഞപ്ര റോഡ് വഴിയോ അല്ലെങ്കിൽ അങ്കമാലി ടി ബി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചന്ദ്രപുര നടുവട്ടം നീലീശ്വരം മലയാറ്റൂർ കോടനാട് പാലം വഴി പെരുമ്പാവൂർ പോകേണ്ടതാണ്.
മലയാറ്റൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേക്കാലടി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂർ , ചന്ദ്രപ്പുര വഴി അങ്കമാലിക്ക് പോകേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് പാറപ്പുറം വല്ലം കടവ് പാലം പുതിയേടം ജംഗ്ഷൻ ചൊവ്വര കൂടി ആലുവ അങ്കമാലിക്ക് പോകേണ്ടതാണ്.
കോതമംഗലം, മുവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന വലിയ ഭാര വാഹനങ്ങൾ പെരുമ്പാവൂർ ആലുവ കെ.എസ്. ആർ.ടി.സി റോഡിലൂടെ സഞ്ചരിച്ച് ആലുവ അങ്കമാലിക്ക് പോകേണ്ടതാണ്. ചൊവ്വര കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ കാഞ്ഞൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പുതിയേടം ജംഗ്ഷൻ ,പാറപ്പുറം വഴി പെരുമ്പാവൂർക്ക് പോകേണ്ടതാണ്. കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടിയിലേക്കുള്ള ഗതാഗതം വി വി ഐ പി മൂവ്മെൻ്റ് കഴിയുന്നതുവരെ പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തി.
English Summary:
Schools in six wards of Chinnakanal Grama Panchayat will remain closed today following the imposition of prohibitory orders in connection with the ‘Mission Chakkakomban’ operation. Meanwhile, traffic restrictions have been imposed in Kalady, Ernakulam, today in view of President Droupadi Murmu’s visit.