AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒരുവശത്ത് കള്ളക്കടൽ, മറുവശത്ത് കടൽ പിൻവാങ്ങുന്നു! പരപ്പനങ്ങാടിയിൽ കടൽ 100 മീറ്റർ പിൻവലിഞ്ഞു; ആശങ്ക

sea receded by about 100 meters at Puthenkadappuram: പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടൽ പിൻവാങ്ങി. ഇതോടെ, കടൽത്തീരം ചെളി നിറഞ്ഞ നിലയിലുള്ള കടൽത്തീരം തെളിഞ്ഞുവന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്ത് അരക്കിലോമീറ്ററോളം ഭാഗത്ത് കടൽ പിൻവാങ്ങിയിരുന്നു.

ഒരുവശത്ത് കള്ളക്കടൽ, മറുവശത്ത് കടൽ പിൻവാങ്ങുന്നു! പരപ്പനങ്ങാടിയിൽ കടൽ 100 മീറ്റർ പിൻവലിഞ്ഞു; ആശങ്ക
പ്രതീകാത്മക ചിത്രംImage Credit source: Credit: JGI/Tom Grill/Tetra images/Getty Images
Prasanth Kumar
Prasanth Kumar | Published: 28 Sep 2026 | 02:48 PM

തിരുവനന്തപുരം, പരപ്പനങ്ങാടി: സംസ്ഥാനത്തെ തീരങ്ങളിൽ ഇന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (28/09/2026) രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും കള്ളക്കടൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ ഇതിനിടെ പരപ്പനങ്ങാടിയിൽ കടൽ പിൻവാങ്ങുന്ന പ്രതിഭാസവും റിപ്പോർട്ട് ചെയ്തത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളിൽ ആശങ്ക സൃഷ്ടിക്കുന്നു.

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടൽ പിൻവാങ്ങി. ഇതോടെ, കടൽത്തീരം ചെളി നിറഞ്ഞ നിലയിലുള്ള കടൽത്തീരം തെളിഞ്ഞുവന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്ത് അരക്കിലോമീറ്ററോളം ഭാഗത്ത് കടൽ പിൻവാങ്ങിയിരുന്നു.

Also Raed: ‘പൊള്ളുന്ന വെയിലല്ലേ.. വെയിലേറ്റ് വാടല്ലേ’; മഴ വരുന്നുണ്ട്, പക്ഷേ ഇന്നില്ല!

വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കള്ളക്കടൽ പ്രതിഭാസത്തിനുള്ള മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. കടൽ പെട്ടെന്ന് പിൻവാങ്ങിയതിന് പിന്നാലെ ശക്തമായ തിരമാലകൾ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ തീരത്തുനിന്ന് മാറിനിൽക്കാൻ ഈ പ്രദേശത്തെ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കടൽ പിൻവാങ്ങിയ പ്രദേശത്തെ സാഹചര്യം അ‌ധികൃതർ നിരീക്ഷിച്ച് വരികയാണ്.

ഒരുവശത്ത് കടൽ പിൻവാങ്ങുന്ന റിപ്പോർട്ടുകൾക്കിടെ മറുവശത്ത്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായുള്ള മുന്നറിയിപ്പുകളും വരുന്നുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇന്ന് തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പുണ്ട്. അ‌തിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.

നിലവിൽ കള്ളക്കടൽ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങൾ

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ, തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ.

കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ, കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ, കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ. തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

The sea has receded about a hundred meters from the coast at Puthenkadappuram, Parappanangadi. With this, the beach, which was full of mud, has become clear. This is the second time in two weeks that a similar phenomenon has been reported on the Parappanangadi coast. Earlier, the sea had receded about half a kilometer from the Badarpally coast of Chettipadi Alungal Beach.

Follow Us