Seema Vineeth at BJP: കേരളത്തിലെ പ്രമുഖ ട്രാൻസ്‌ജെൻഡർമാർ രാഷ്ട്രീയത്തിലേക്ക്, മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 16 പേർ ബിജെപിയിൽ
Seema Vineeth and 16 Transgenders Join BJP: സീമ വിനീതിന് പുറമേ ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ മുൻനിര വ്യക്തിത്വങ്ങളും പാർട്ടിയിൽ ചേർന്നു. കൂടാതെ സാമൂഹിക പ്രവർത്തന രംഗത്തെ പ്രമുഖരായ സാമൂഹിക പ്രവർത്തക ശ്രീക്കുട്ടി നമിത, ലിബർട്ടി ഫൗണ്ടേഷൻ പ്രസിഡന്റ് രഞ്ജിനി പിള്ള എന്നിവരും അംഗത്വമെടുത്തവരിലുണ്ട്.
തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും കണ്ടന്റ് ക്രിയേറ്ററുമായ സീമ വിനീത് ഉൾപ്പെടെ 16 ട്രാൻസ്‌ജെൻഡർ വ്യക്തികൾ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളുടെ ഈ രാഷ്ട്രീയ പ്രവേശനം ഏറെ ശ്രദ്ധേയമാകുകയാണ്.
അംഗത്വം സ്വീകരിച്ച പ്രമുഖർ
സീമ വിനീതിന് പുറമേ ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ മുൻനിര വ്യക്തിത്വങ്ങളും പാർട്ടിയിൽ ചേർന്നു. കൂടാതെ സാമൂഹിക പ്രവർത്തന രംഗത്തെ പ്രമുഖരായ സാമൂഹിക പ്രവർത്തക ശ്രീക്കുട്ടി നമിത, ലിബർട്ടി ഫൗണ്ടേഷൻ പ്രസിഡന്റ് രഞ്ജിനി പിള്ള എന്നിവരും അംഗത്വമെടുത്തവരിലുണ്ട്. കല, കായിക രംഗത്തെ ഭരതനാട്യ നർത്തകി ആദ്രിജ ദാസ്, കേരള ട്രാൻസ്‌ജെൻഡർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ യെലോഹിം ആദ്രിക് എന്നിവരും പാർട്ടിയിൽ ചേർന്നിട്ടുണ്ട്.
ALSO READ:വീണ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുത്! നേതൃത്വത്തെ കാരണം സഹിതം വ്യക്തമാക്കി ഭർത്താവ് ജോർജ് ജോസഫ്
മെട്രോ എംപ്ലോയീസ് സംഘ് ജോയിന്റ് സെക്രട്ടറി മീരാ മുരളി, റീന (ദേവികുളം), ഋതു നന്ദ (കോട്ടയം), സ്നേഹ ജി, ഉണ്ണിമായ, ശ്രീദേവി, മണിക്കുട്ടി, കല്ലു കല്യാണി, അഖിൽ അച്യുത് (കൊല്ലം) തുടങ്ങിയവരാണ് മറ്റുള്ളവർ. കൂടാതെ, സർവോദയ വിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ബീന ആന്റണി, ടി.സി.എസ് മുൻ സീനിയർ എക്സിക്യൂട്ടീവ് പി.ടി. ജയലക്ഷ്മി എന്നിവരും ബിജെപിയിൽ ചേർന്നു.
നേതൃത്വത്തിന്റെ സാന്നിധ്യം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, സംസ്ഥാന സെക്രട്ടറി അഞ്ജന, ബിജെപി കേരള സെൽ കൺവീനർ (മഹാരാഷ്ട്ര) ഉത്തംകുമാർ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സാമൂഹികമായും തൊഴിൽപരമായും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഈ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് കേരളത്തിൽ പുതിയ കരുത്തേകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.