AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Attack Case: പൾസർ സുനിക്ക് തിരിച്ചടി, നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കില്ല

Pulsar Suni Actress Assault Case :നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് തിരിച്ചടി. കേസിലെ തന്റെ ശിക്ഷ മരവിപ്പിക്കണം എന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യത്തെ സാധൂകരിക്കുന്ന സാഹചര്യങ്ങൾ ഒന്നും തന്നെ പ്രതിയ്ക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി അപേക്ഷ തള്ളിയത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Actress Attack Case: പൾസർ സുനിക്ക് തിരിച്ചടി, നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കില്ല
പൾസർ സുനിImage Credit source: PTI
Amal KV
Amal KV | Updated On: 14 Jul 2026 | 04:20 PM

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് തിരിച്ചടി. കേസിലെ തന്റെ ശിക്ഷ മരവിപ്പിക്കണം എന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യത്തെ സാധൂകരിക്കുന്ന സാഹചര്യങ്ങൾ ഒന്നും തന്നെ പ്രതിയ്ക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി അപേക്ഷ തള്ളിയത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച വിശദമായ വാദം കോടതി കേട്ടിരുന്നു.

കേസിലെ വിധിക്കെതിരെയുള്ള അപ്പീലിൽ തീരുമാനം ആകുന്നത് വരെ ശിക്ഷ മരവിപ്പിക്കണം എന്നതായിരുന്നു സുനിയുടെ ആവശ്യം. കേസിൽ 20 വർഷത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. അപ്പീൽ ഹർജി ഹൈക്കോടതിയുടെ പരി​ഗണനയിൽ ഇരിക്കുകയാണ്. ഇരയുടെ അന്തസും പരി​ഗണക്കമെന്ന് കോടതി ഇന്ന് നിരീക്ഷിച്ചു. തനിക്കെതിരെ നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതിയായ പൾസർ സുനി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു എന്നും നടി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവത്തെ നിസ്സാരമായി കാണുന്നത് പോലെയാകുമെന്നും അവർ വാദം ഉന്നയിച്ചു.

Also Read : നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതികൾ, കൊടുംക്രിമിനലുകളെന്ന് സർക്കാർ, തിരിച്ചടി

പ്രോസിക്യൂഷനും പ്രതിയുടെ ആവശ്യത്തെ ശക്തമായി എതിർത്തു. കേസിലെ ശിക്ഷയുടെ കാഠിന്യം വർദ്ധിപ്പിക്കണം എന്ന ഹർജി നിലവിൽ മേൽക്കോടതിയുടെ പരി​ഗണനയിലാണ്. ക്രൂരമായ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഒന്നാം പ്രതി. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് ഇയാൾക്ക് കോടതിയിൽ നിന്ന് പിഴ ചുമത്തിയ കാര്യവും ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിശദമായ എല്ലാ വിധ വാദങ്ങളും കേട്ട കോടതി ഒടുവിൽ അപേക്ഷ തള്ളുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ അപാകതയോ ചട്ടങ്ങളിലെ പിഴവോ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ശിക്ഷ മരവിപ്പിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. അസാധാരണമായ മറ്റ് സാഹചര്യങ്ങളൊന്നും നിലവിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമില്ല എന്നും കോടതി വ്യക്തമാക്കി.

2017-ലാണ് കേരളത്തെ നടുക്കിയ കേസിനാസ്പദമായ സംഭവം കൊച്ചിയിൽ നടന്നത്. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2025 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ കേസിൽ വിധി പുറപ്പെടുവിച്ചത്. ദീർഘനാൾ നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ 6 പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാല് പേരെ വിചാരണ കോടതി വെറുതെ വിടുകയുണ്ടായി.

English Summary

Pulsar Suni, the prime accused in the actress assault case, has suffered a setback. The High Court dismissed his plea seeking a stay on his sentence. The court rejected the application, observing that the accused failed to demonstrate any grounds to justify such a stay. A division bench comprising Justices Raja Vijayaraghavan and K.V. Jayakumar heard the petition.

Follow Us