യുദ്ധം പ്രഖ്യാപിച്ച് സൗദി; യമനിൽ ഹൂതി വിമതർക്കെതിരെ ആക്രമണം
Saudi Arabia Houthi War Latest Updates : സൗദിയുടെ മിസൈൽ ആക്രമണത്തെ തുടർന്ന് യമനിലെ സാന വിമാനത്താവളത്തിലേക്ക് ഇറാനിയൻ വിമാനം ഇറക്കുന്നത് പിൻവലിച്ചു. വടക്കൻ യമനിലാണ് ഇറാൻ്റെ പിന്തുണയോടെ ഹൂതി വിമതർ പ്രവർത്തിക്കുന്നത്. നേരത്തെ സൗദിയിലേക്ക് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.
റിയാദ് : ഇറാൻ യു.എസ് പോര് കനക്കുന്നതിനിടെ ഗൾഫ് നാട്ടിൽ മറ്റൊരു പോർമുഖം തുറന്നു. യമനിലേക്ക് മിസൈൽ ആക്രമണം നടത്തി സൗദി അറേബ്യ. ഹൂതി വിമതരുടെ അധീനതയിലുള്ള വടക്കൻ യമനിലാണ് സൗദി അറേബ്യ മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്. യമൻ്റെ തലസ്ഥാന നഗരിയിൽ സൻആയിലെ രാജ്യാന്തര വിമാനത്താവളത്തിലാണ് സൗദിയുടെ ആക്രമണം. സൗദിയിലെ അബഹ വിമാനത്താവളത്തിലേക്ക് കഴിഞ്ഞ ദിവസം ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ഇതിൻ്റെ പ്രത്യാക്രമണമായിരുന്നു ഇന്ന് ഹൂതികളുടെ കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നത്.
യമനിലെ സൗദി ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാനിയൻ വിമാനം സൻആ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിൽ നിന്നും പിൻവലിഞ്ഞു. സൗദിയുടെ ആക്രമണത്തിനെതിരെ മറുപടിയുണ്ടാകുമെന്ന് ഹൂതികൾ അറിയിച്ചു. ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമെത്തിയ ഹൂതി നേതാക്കളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലാണ് സൻആ വിമാനത്താവളം നിലവിൽ പ്രവർത്തിക്കുന്നത്.
സൗദിയുടെ പിന്തുണയോടെയാണ് യമനിലെ സർക്കാർ വടക്കൻ മേഖലയിലെ ഹൂതി വിമതരുടെ ആക്രമണത്തെ ചെറുത്ത് നിൽക്കുന്നത്. അതേസമയം ഇറാനാണ് ഹൂതി വിമതർക്ക് ആയുധവും പണവും എത്തിച്ച് നൽകുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയും ഹൂതികളും തമ്മിൽ ഏറെ നാളായ തമ്മിൽ പോരടിച്ചിരുന്നു. 2022ലാണ് ഒമാൻ ഇടപ്പെട്ട് ഹൂതികളുമായി സമാധാന കരാർ അറബ് സഖ്യസേന ഒപ്പിടുന്നത്.
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിയുടെ ശവസംസ്കാര ചടങ്ങിനോട് അനുബന്ധിച്ചാണ് സൗദി ഹൂതി പ്രശ്നങ്ങൾക്ക് വീണ്ടും തുടക്കവെച്ചത്. ഖമനേനിയുടെ ഖബറടക്കത്തിന് ഹൂതി നേതാക്കൾ ടെഹ്റാനിലേക്ക് പോകാനുള്ള വിമാനം തടയുന്നതിന് വേണ്ടി സൗദി തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചുയെന്ന ആരോപണമാണ് പുതിയ പ്രസിന്ധികൾക്ക് കാരണമായിരിക്കുന്നത്. അതേസമയം ഹൂതി നേതാക്കൾ ഇറാനിൽ നിന്നും ആയുധങ്ങളുമായിട്ടാണ് സൻആ എത്തിയത് എന്നാണ് സൗദിയുടെ ആരോപിക്കുന്നത്. തുടർന്ന് ഹൂതി നേതാക്കൾ സഞ്ചരിച്ച വിമാനം ഹൊദൈദ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തു. ശേഷം ഹൂതികൾ സൗദി അബഹ വിമാനത്താവളത്തിലേക്ക് ആക്രമണം നടത്തുകയായിരുന്നു. അതിൻ്റെ പ്രത്യാക്രമണമായിരുന്നു വീണ്ടും സൻആയിൽ നടന്നത്.
ഇപ്പോൾ സൗദിയിലൂടെ പോകുന്ന എല്ലാ വിമാനങ്ങളും ആക്രമിക്കുമെന്നാണ് ഹൂതികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യമനെതിരെയുള്ള ഉപരോധം പിൻവലിക്കണമെന്നാണ് ഹൂതികളുടെ ആവശ്യം. അതുവരെ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ ബാബുൽ മന്ദിബ് കടലിടുക്ക് അടയ്ക്കുമെന്ന് ഹൂതി വിമതരുടെ ഭീഷിണിയുണ്ട്. ഹോർമുസ് ഇറാനും ബാബുൽ മന്ദിബ് ഹൂതികളും അടച്ചാൽ ക്രൂഡ് ഓയിൽ പ്രതിസന്ധും വീണ്ടും ഉണ്ടാകും. ഇതേ തുടർന്ന് സൗദി അറേബ്യ അമേരിക്കയുടെ പിന്തുണ ആവശ്യപ്പെട്ടത്. യുഎസ് സൗദിക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
English Summary
Saudi Arabia Declared War Against Houthis Rebel Group In Yemen. Saudi Airstrikes in Sanaa International Airport Which is Under Houthis. Iranian Flight Houthis Leaders Cancelled Landing And Diverted. Houthis Vow Revenge Against Saudi Arabia