Arjun Shirur Accident: 71 ദിവസത്തെ തിരച്ചിൽ, ഗംഗാവലി കവർന്ന അർജുന്റെ ജീവിതം പുസ്തകമാക്കുന്നു

Shirur Landslide Victim Arjun: പുസ്തകത്തിൻറെ 70 ശതമാനം വർക്കുകളും പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. അർജുന്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും പുസ്തകത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Arjun Shirur Accident: 71 ദിവസത്തെ തിരച്ചിൽ, ഗംഗാവലി കവർന്ന അർജുന്റെ ജീവിതം പുസ്തകമാക്കുന്നു

അർജുൻ

Updated On: 

16 Jul 2025 | 06:41 AM

കോഴിക്കോട്: 71 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ ​ഗം​ഗാവലിയുടെ അടിത്തട്ടിൽ നിന്ന് ലോറിയുടെയും അർജുന്റെയും ശേഷിപ്പുകൾ ലഭിച്ചപ്പോൾ തകർന്നത് മുഴുവൻ കേരളത്തിന്റെയും പ്രതീക്ഷയായിരുന്നു. ഓരോ മലയാളികളുടെയും മനസിലെ മരിക്കാത്ത ഓർമ്മ, ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം.

ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ജീവിതം പുസ്തകമാകുന്നു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് രചിക്കുന്ന പുസ്തകം മൂന്ന് മാസത്തിനുള്ളിൽ പുറത്തിറങ്ങും. അർജുന്റെ ജീവിതം ​ഗം​ഗാവലിയിൽ നടത്തിയ 71 ദിവസത്തെ തിരച്ചിലും ഉൾക്കൊള്ളിച്ചാണ് പുസ്തകം.

ALSO READ: മലയാളികളുടെ മനസില്‍ ഇന്നും ‘ജീവനോടെ’ അര്‍ജുന്‍; ഷിരൂര്‍ അപകടത്തിന് ഒരു വയസ്‌

അർജുന്റെ കുടുംബം, കാർവാർ എം.എൽ.എ. സതീഷ് സെയിൽ, കർണാടക കളക്ടർ, ഈശ്വർ മാൽപെ തുടങ്ങിയവരിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പുസ്തകത്തിൻറെ 70 ശതമാനം വർക്കുകളും പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. അർജുന്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും പുസ്തകത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിരൂരിൽ തിരച്ചിൽ നടത്തുമ്പോൾ എ.കെ.എം. അഷ്റഫും അവിടെ ഉണ്ടായിരുന്നു. ആ അനുഭവമാണ് പുസ്തകം എഴുതാൻ പ്രചോദനമായത് എന്നും ‌കുടുംബത്തിൻറെ പിന്തുണയോടെയാണ് രചന എന്നും എംഎൽഎ പറഞ്ഞു. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുക.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്