Silverline land Acquisition Canceled: ഇനി സിൽവർലൈനുവേണ്ടി സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ മാറ്റാം, സ്ഥലം ഉടമകൾക്ക് ആശ്വാസം

SilverLine Land Acquisition Notifications Expire: സിൽവർലൈനിന് പകരമായി ഉയരപ്പാതയിലൂടെയുള്ള റാപ്പിഡ് റെയിൽ പദ്ധതിയാണ് സർക്കാർ ഇപ്പോൾ പരിഗണിക്കുന്നത്. ഇതിന് സിൽവർലൈനിനെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ.

Silverline land Acquisition Canceled: ഇനി സിൽവർലൈനുവേണ്ടി സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ മാറ്റാം, സ്ഥലം ഉടമകൾക്ക് ആശ്വാസം

Silverline Land Acquisition Notifications Expire

Published: 

01 Feb 2026 | 08:41 AM

തിരുവനന്തപുരം: സിൽവർലൈൻ അർധഅതിവേഗ തീവണ്ടിപ്പാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദായതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ഭൂ ഉടമകളുടെ ആശങ്കകൾക്ക് പരിഹാരമാകുന്നു. കേന്ദ്രാനുമതി ലഭിക്കാത്തതും സർക്കാർ പുതിയ ബദൽ പദ്ധതിയായ റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (RRTS) പ്രഖ്യാപിച്ചതും പദ്ധതിയുടെ അനിശ്ചിതത്വത്തിന് ആക്കം കൂട്ടി. സാമൂഹിക ആഘാതപഠനത്തിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഇനി ഭൂ ഉടമകൾക്ക് നീക്കം ചെയ്യാവുന്നതാണ്.

അതിരടയാള നിയമപ്രകാരം റവന്യൂ വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷമായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിനാൽ 2022-ലെ അതിർത്തി നിർണയ നടപടികൾ പൂർണ്ണമായും അസാധുവായി. ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നിരുന്നില്ലെന്നും അതിർത്തി നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Also read – തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിനതടവ

സിൽവർലൈനിന് പകരമായി ഉയരപ്പാതയിലൂടെയുള്ള റാപ്പിഡ് റെയിൽ പദ്ധതിയാണ് സർക്കാർ ഇപ്പോൾ പരിഗണിക്കുന്നത്. ഇതിന് സിൽവർലൈനിനെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. സിൽവർലൈൻ അലൈൻമെന്റിലൂടെ റെയിൽവേയുടെ മൂന്നും നാലും പാതകൾ നിർമ്മിക്കാമെന്ന നിർദ്ദേശം റെയിൽവേ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ സൗജന്യമായി ഭൂമി ഏറ്റെടുത്തു നൽകണമെന്ന വ്യവസ്ഥയിൽ തർക്കം നിലനിൽക്കുന്നു. ഈ നടപടികളിലൂടെ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഭൂമി ഏറ്റെടുക്കൽ ഭീഷണികൾ ഇതോടെ ഒഴിയുകയാണ്.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു