Railway Update: അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, സമയത്തിലും മാറ്റം

Railway Update And Latest Cancellation News:  ട്രാക്ക് സിഗ്നലിങ് നവീകരണത്തിനുമായി നടത്തുന്ന ഈ പ്രവൃത്തികൾ കാരണം വരും ദിവസങ്ങളിൽ നിരവധി പ്രധാന സർവീസുകൾ ഭാഗികമായോ പൂർണ്ണമായോ റദ്ദാക്കപ്പെടും. ചക്രധർപൂർ, ഝാർസുഗുഡ വഴിയുള്ള ചില പ്രധാന എക്സ്പ്രസ് / പാസഞ്ചർ ട്രെയിൻ സർവീസുകൾ നിശ്ചിത ദിവസങ്ങളിൽ പൂർണ്ണമായും സർവീസ് നടത്തില്ല.

Railway Update: അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, സമയത്തിലും മാറ്റം

പ്രതീകാത്മക ചിത്രം

Published: 

26 Sep 2026 | 04:27 PM

തിരുവനന്തപുരം: ദക്ഷിണ കിഴക്കൻ റെയിൽവേ പരിധിയിലെ ചക്രധർപൂർ ഡിവിഷനിലുള്ള ഝാർസുഗുഡ യാർഡിൽ നടക്കുന്ന പുനർനിർമാണ പ്രവൃത്തികൾ കണക്കിലെടുത്ത് വിവിധ ദീർഘദൂര ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. മൈൻഡ് പവർ വികസനത്തിനും ട്രാക്ക് സിഗ്നലിങ് നവീകരണത്തിനുമായി നടത്തുന്ന ഈ പ്രവൃത്തികൾ കാരണം വരും ദിവസങ്ങളിൽ നിരവധി പ്രധാന സർവീസുകൾ ഭാഗികമായോ പൂർണ്ണമായോ റദ്ദാക്കപ്പെടും. ചക്രധർപൂർ, ഝാർസുഗുഡ വഴിയുള്ള ചില പ്രധാന എക്സ്പ്രസ് / പാസഞ്ചർ ട്രെയിൻ സർവീസുകൾ നിശ്ചിത ദിവസങ്ങളിൽ പൂർണ്ണമായും സർവീസ് നടത്തില്ല.

ചില ദീർഘദൂര സർവീസുകൾ ചില സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കുകയും അവിടെനിന്ന് തന്നെ തിരികെ യാത്ര തിരിക്കുകയും ചെയ്യും. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയപരിധിയിൽ ഓടുന്ന ചില ട്രെയിനുകൾ വൈകി പുറപ്പെടാനും മറ്റു ചില സർവീസുകൾ മറ്റ് ട്രാക്കുകളിലൂടെ വഴിതിരിച്ചുവിടാനും സാധ്യതയുണ്ട്. ഈ സമയത്ത് പൂർണമായും റദ്ദാക്കിയതും, വഴിതിരിച്ചുവിട്ടതുമായ സർവീസുകളുടെ പൂർണവിവരം പരിശോധിക്കാം.

ALSO READ: മെട്രോയേക്കാൾ ചെലവ് കുറവ്; കൊച്ചിയിൽ ഇനി റോപ്പ്‌വേ?

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

ഡിസംബർ 14ാം തീയതി സർവീസ് നടത്തുന്ന ഹാതിയ–എറണാകുളം ജങ്ഷൻ ധർതി ആബ എക്സ്പ്രസ് (22837) റദ്ദാക്കും. എറണാകുളം ജങ്ഷൻ–ഹാതിയ ധർതി ആബ എക്സ്പ്രസ് (22838) ഡിസംബർ 16നും റദ്ദാക്കിയിട്ടുണ്ട്.

നവംബർ 25, ഡിസംബർ രണ്ട് തീയതികളിൽ സർവീസ് നടത്തുന്ന ജസിദിഹ്–താംബരം എക്സ്പ്രസ് (12376) റദ്ദാക്കി. നവംബർ 28, ഡിസംബർ 5 തീയതികളിൽ താംബരം– ജസിദിഹ് എക്സ്പ്രസ് (12375) സർവീസ് നടത്തില്ല.

നവംബർ 28, ഡിസംബർ 5, 12 തീയതികളിൽ സർവീസ് നടത്തുന്ന പോടനൂർ–ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ് (16619) റദ്ദാക്കി. ധൻബാദ്–പോടനൂർ അമൃത് ഭാരത് എക്സ്പ്രസ് (16620) നവംബർ 30, ഡിസംബർ 7, 14 തീയതികളിലും പൂർണമായി റദ്ദാക്കി.

ടാറ്റാനഗർ–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (12889) ഡിസംബർ 11നും തിരിച്ചുള്ള ട്രെയിൻ 12890 ഡിസംബർ 14നും റദ്ദാക്കി.

ഹാതിയ–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (18637) ഡിസംബർ 12നും മടക്ക സർവീസ് ഡിസംബർ 15നും റദ്ദാക്കി. മറ്റൊരു ഹാതിയ–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (12835) ഡിസംബർ 13നും, മടക്ക സർവീസ് (12836) ഡിസംബർ 15നും ഉണ്ടായിരിക്കില്ല.

വഴിതിരിച്ചുവിട്ടവ:

ടാറ്റാനഗർ–എറണാകുളം ജങ്ഷൻ എക്സ്പ്രസ് (18189) ഡിസംബർ 12, 13, 14, 15 തീയതികളിലും എറണാകുളം ജങ്ഷൻ–ടാറ്റാനഗർ എക്സ്പ്രസ് (18190) ഡിസംബർ 11, 13 തീയതികളിലും സ്ഥിരം റൂട്ടുകൾക്ക് പകരമായി ടാറ്റാനഗർ–ഡാംഗോവാപോസി–നായാഗഢ്–ജഖാപുര–ഇച്ചാപുരം–വിജയനഗരം വഴി സർവീസ് നടത്തുന്നതാണ്. ചക്രധർപൂർ, ഗോയിൽകേര, മനോഹർപൂർ, ജറൈകേല, ബിസ്ര, റൂർക്കേല, രാജ് ഗാംഗ്പൂർ, ബമ്ര, ജാർസുഗുഡ, സംബൽപൂർ, ബർഗഡ് റോഡ്, ബലംഗീർ, തിത്‌ലഗഡ്, കെസിംഗ, അംബോദല, മുനിഗുഡ, രായഗഡ, പാർവതിപുരം, ബോബിലി എന്നീ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തില്ല.

സമയമാറ്റം: ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് (13351) ഡിസംബർ 12ന് ഒരു മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും.

English Summary:

Check the latest Southern Railway train cancellation and rescheduling news in Malayalam. Find out affected routes, full train list, and updated timings here.

Loading...
Unable to load recommendations.
Follow Us
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം