തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനുനേരെ കല്ലേറ്; കേസെടുത്ത് റെയിൽവേ പോലീസ്

കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ജനറൽ ചില്ലിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു....

തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനുനേരെ കല്ലേറ്; കേസെടുത്ത് റെയിൽവേ പോലീസ്

Vande Bharath

Published: 

08 Mar 2026 | 12:28 PM

കൊച്ചി: കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ വീണ്ടും കല്ലേറ്. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നും കാസർഗോഡേക്ക് പോവുകയായിരുന്ന ട്രെയിനിനു നേരെയാണ് ആക്രമണം ഉണ്ടായത്. അങ്കമാലി ആലുവ ഭാഗത്ത് വച്ചാണ് സംഭവം എന്ന് റെയിൽവേ പോലീസ് അറിയിച്ചു. കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ജനറൽ ചില്ലിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അക്രമികളെ തിരിച്ചറിയുന്നതിനുവേണ്ടി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചത്യാണ് സൂചന. അന്വേഷണം ഊർജിതമാക്കി എന്നും കുറ്റവാളികളെ ഉടനെ പിടികൂടുമെന്നും റെയിൽവേ പോലീസ് അറിയിച്ചു. മുൻപ് വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ഇത്തരത്തിലുള്ള കല്ലേറുകൾ നടന്നിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ അടക്കം ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ അടക്കം 6 പേർ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ കുടുങ്ങി. നിരവധി തവണ കറണ്ട് കട്ട് ആയതാണ് ലിസ്റ്റ് പ്രവർത്തനഹിതം ആകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. ആളുകൾ ഒരു മണിക്കൂറോളം ലിഫ്റ്റിൽ കഴിയേണ്ടി വന്നതായും റിപ്പോർട്ട്. തുടർന്ന് സുരക്ഷാ ജീവനക്കാർ എത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറ് പേരെയും പുറത്തിറക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് അടച്ചുപൂട്ടി.

Loading...
Unable to load recommendations.
Follow Us
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ