Swapna Suresh: ജീവിതം തകർത്തത് പിണറായി, തനിക്കെതിരെയുള്ളത് വ്യാജ കേസുകൾ; മുഖ്യമന്ത്രിയെ കാണാൻ സ്വപ്ന സുരേഷ്
Swapna Suresh's serious allegations on Pinarayi Vijayan: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകർത്തത് പിണറായി വിജയൻ ആണെന്ന് ആരോപിച്ച അവർ തനിക്കെതിരെ എടുത്തിരിക്കുന്നത് വ്യാജ കേസുകൾ ആണെന്നും പറഞ്ഞു. പിണറായിക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും പോകില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Swapna Suresh, Pinarayi Vijayan
പാലക്കാട് : മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകർത്തത് പിണറായി വിജയൻ ആണെന്ന് ആരോപിച്ച അവർ തനിക്കെതിരെ എടുത്തിരിക്കുന്നത് വ്യാജ കേസുകൾ ആണെന്നും പറഞ്ഞു. പിണറായിക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും പോകില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽ കാണുമെന്നും അവർ അറിയിച്ചു.
യഥാർത്ഥ സത്യങ്ങൾ പുറത്തു പറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ മിക്ക കോടതികളിലും കയറി ഇറങ്ങേണ്ട അവസ്ഥയാണ്. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് മാറിയതുകൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വരാൻ താൻ തീരുമാനിച്ചത്. ഇവിടെ സ്വസ്ഥമായി ജീവിക്കാൻ സാഹചര്യം വേണം. അതിന് വ്യാജ കേസുകൾ ഒഴിവാക്കേണ്ടതുണ്ട്. ഇതിൽ സഹായം തേടാനാണ് മുഖ്യമന്ത്രി വി.ഡി സതീശനെ കാണാൻ ഒരുങ്ങുന്നത് എന്നും അവർ പറഞ്ഞു.
അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഇപ്പോഴും പിണറായിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്നാണ് തനിക്ക് ലഭിക്കുന്ന വിവരം. പിണറായി വിജയൻ നടത്തിയ വിദേശയാത്രകൾ പലതും പല ബിസിനസ് താല്പര്യങ്ങൾ മുൻനിർത്തിയാണ്. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും എല്ലാം പിണറായിക്കും കുടുംബത്തിനും ബിസിനസ് സംരംഭങ്ങൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ചികിത്സയുടെ മറവിൽ വിദേശയാത്രകൾ നടത്തിയത്. പിണറായി വിജയന്റെ ഭാര്യ അമേരിക്കൻ പ്രസിഡന്റിന്റെ പത്നി എന്നപോലെ പ്രഥമ വനിതയെ പോലെയാണ് പ്രവർത്തിച്ചിരുന്നത്. എല്ലാ കാര്യങ്ങളിലും അവരുടെ ഇടപെടൽ ഉണ്ട്. അതുകൊണ്ടാണ് എല്ലാ യാത്രകളിലും അവർ പിണറായിയെ അനുഗമിച്ചത്.
പിണറായി വിജയന് സ്വന്തമായി ഇത്തരം കാര്യങ്ങൾ ആസൂത്രണം ചെയ്യാനോ നടപ്പിലാക്കാനോ ഉള്ള ശേഷിയില്ല. ഒപ്പമുള്ളവരാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നത് എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. എം ആർ അജിത് കുമാർ പിണറായിക്ക് വേണ്ടി ശക്തമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. പക്ഷേ എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ പുതിയ സർക്കാർ വന്നിട്ടും നടപടി ഉണ്ടാകാത്തത് എന്നത് അറിയില്ലെന്നും അവർ പറഞ്ഞു.
English Summary
Swapna Suresh has leveled serious allegations against former Chief Minister and current Leader of the Opposition, Pinarayi Vijayan. Claiming that Pinarayi Vijayan ruined her life, she asserted that the cases registered against her are fabricated. Speaking to the media, Swapna Suresh stated that she would continue her legal battle against Pinarayi and would not make any compromises.