AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കൂടുതൽ അധ്യാപകർക്ക് പങ്കോ? എം.ഡി.എം.എ കേസിൽ അന്വേഷണം വിപുലമാക്കാൻ എസ്.ഐ.ടി

Teachers arrest in the MDMA case : എം.ഡി.എം.എ കേസിൽ അറസ്റ്റിലായ കോഴിക്കോട്ടെ അധ്യാപികമാർക്ക് പിന്നിൽ വലിയ സംഘം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു. കേസിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ. അതുകൊണ്ടുതന്നെ വിപുലമായ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

കൂടുതൽ അധ്യാപകർക്ക് പങ്കോ? എം.ഡി.എം.എ കേസിൽ അന്വേഷണം വിപുലമാക്കാൻ എസ്.ഐ.ടി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Updated On: 28 Jul 2026 | 08:10 AM

കോഴിക്കോട് : എം.ഡി.എം.എ കേസിൽ അറസ്റ്റിലായ കോഴിക്കോട്ടെ അധ്യാപികമാർക്ക് പിന്നിൽ വലിയ സംഘം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു. കേസിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ. അതുകൊണ്ടുതന്നെ വിപുലമായ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. വടകര ഇൻസ്പെക്ടർ എ.വി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് അന്വേഷണ ചുമതല നിലവിൽ നൽകിയിരിക്കുന്നത്. സാധാരണ ലഹരി കേസിന് അപ്പുറത്ത് വിപുലമായ സംഘത്തിന് കേസിൽ പങ്കുണ്ടെന്ന് പോലീസ് വിലയിരുത്തൽ.

സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത് പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് കഴിഞ്ഞ ​ദിവസം കോഴിക്കോട്ടെ അറസ്റ്റിലൂടെ പുറത്ത് വന്നത്. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. മയക്ക് മരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഇവരിലേക്ക് എത്തിയത്. എംഡിഎംഎ പണമിടപാട് കേസുകളിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

Also Read : കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലീസ് ജീപ്പിൽ മർദ്ദനം സ്ഥിരീകരിച്ച് പരാതിക്കാരി, ക്രൈംബ്രാഞ്ച് അന്വേഷണം

കീർത്തന എന്ന അധ്യാപികയെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കാവ്യയിലേക്ക് അന്വേഷണം എത്തിയത്. ഇടപാടുകാരുമായി നേരിട്ട് കാണാതെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്നു എന്നാണ് വിവരം. കേസിലെ സുപ്രധാന കണ്ണിയാണ് കാവ്യ. കോഴിക്കോട് സമ​ഗ്ര ശിക്ഷാ കേരളത്തിന്റെ കീഴിൽ താൽക്കാലിക അധ്യാപികമാരായി ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു ഇവർ. ലഹരിക്കെതിരെയുള്ള പരിപാടിയിലും ഇവർ സജീവമായി പ്രവർത്തിച്ചിരുന്നു എന്ന് മേലുദ്യോ​ഗസ്ഥ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആസൂത്രിതമായ രീതിയിലാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത് . ലഹരി മരുന്ന് ആവശ്യമുള്ളവർ ബാങ്ക് അക്കൗണ്ട് വഴി പണം അയക്കുകയും, പണം ലഭിച്ച ശേഷം ലൊക്കേഷൻ നൽകി മറ്റൊരു ആളുടെ കൈവശം ലഹരി എത്തിക്കുകയും ആണ് ചെയ്തിരുന്നത്. കുറച്ചു ദിവസം മുമ്പ് അവിക്കൽ സ്വദേശിയായ സഫുവാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പോലീസ് ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ രേഖകളും പണമിടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കീർത്തനയിലേക്ക് അന്വേഷണം എത്തിയത്. കീർത്തന പിടിയിൽ ആയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിൽ കാവ്യക്കും ബന്ധം ഉണ്ടെന്ന വിവരം പോലീസിന് കിട്ടിയത്.

English Summary

The police are investigating whether a larger network is behind the Kozhikode teachers arrested in the MDMA case. Merin Joseph, the Kozhikode Rural District Police Chief, announced the formation of a special investigation team to handle the case. Suspecting the involvement of additional teachers, the special team is preparing for an extensive investigation.

Follow Us