MV Govindan: എക്സാലോജിക്കിൽ തെറ്റായി ഒന്നുമില്ല, നേതാക്കളുടെ മക്കൾ ചെറിയ വ്യവസായങ്ങൾ നടത്തുന്നുണ്ട്; എം വി ഗോവിന്ദൻ
MV Govindan against ED:എക്സാലോജിക്ക് സിഎംആർഎൽ ഇടപാടിൽ എൻഫോർസ്മെന്റ് ഡയറക്ടറേറ്റിനെതിരെ ശക്തമായ രാഷ്ട്രീയ നിയമ പോരാട്ടം സംഘടിപ്പിക്കാൻ ആണ് സിപിഎമ്മിന്റെ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ പിണറായി വിജയന്റെ പേര് ഉപയോഗിച്ച് സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും തകർക്കുവാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു......

Mv Govindan
തിരുവനന്തപുരം: വീണ വിജയന്റെ എക്‌സാലോജിക്ക് എന്ന കമ്പനിയിൽ തെറ്റായിട്ട് ഒന്നുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നേതാക്കളുടെ മക്കൾ ചെറിയ വ്യാപാരങ്ങൾ നടത്തുന്നത് പതിവാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പരാമർശിച്ചത് പാർട്ടിയെ ലക്ഷ്യം വെച്ചിട്ടുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികളെയല്ല, സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തകർക്കുകയാണ് കേന്ദ്ര ഏജൻസികളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
എക്സാലോജിക്ക് സിഎംആർഎൽ ഇടപാടിൽ എൻഫോർസ്മെന്റ് ഡയറക്ടറേറ്റിനെതിരെ ശക്തമായ രാഷ്ട്രീയ നിയമ പോരാട്ടം സംഘടിപ്പിക്കാൻ ആണ് സിപിഎമ്മിന്റെ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ പിണറായി വിജയന്റെ പേര് ഉപയോഗിച്ച് സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും തകർക്കുവാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി എംആർഎല്ലിന്റെ രേഖകളിൽ രമേശന്നിത്തിള പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നുവെന്നും അവർ പണം വാങ്ങിയ ആരും സമ്മതിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ രണ്ട് കമ്പനികൾ തമ്മിലുള്ള സേവന കൈമാറ്റത്തിന് അടിസ്ഥാനത്തിൽ മാത്രമാണ് വീണയ്ക്ക് 1.8 കോടി രൂപ ലഭിച്ചതെന്നും അതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിൽ നിലവിലുള്ള കേസുകളിൽ കഴമ്പില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ഹവാല ഇടപാട്, റെഡ് ബുക്ക് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പുതിയ കഥകൾ മെനയുന്നത് എന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. വീണയെ ചോദ്യംചെയ്ത ഘട്ടത്തിൽ ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യവും എഴുതി ഉന്നയിച്ചിട്ടില്ല. മന്ത്രി പി എ മുഹമ്മദ് റിയാസ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിനെ ഹവ്വാല ഗ്രൂപ്പ് ആക്കി ചിത്രീകരിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചാറ്റുകൾ പുറത്തുവന്നതോടെ കള്ളക്കഥ പൊളിഞ്ഞു എന്നും തെറ്റായ വാർത്തകൾ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ ആണ് അന്വേഷണസംഘം ശ്രമിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.അതേസമയം പാർട്ടി അംഗങ്ങളോ നേതാക്കളോ എന്തെങ്കിലും തരത്തിലുള്ള വ്യവസായങ്ങൾ ആരംഭിക്കുന്നുണ്ടെങ്കിൽ അത് പാർട്ടിയോട് ചോദിക്കണമെന്നും എന്നാൽ പാർട്ടി അംഗങ്ങൾ അല്ലാത്ത കുടുംബങ്ങൾക്ക് ഈ നിബന്ധന ബാധകമല്ലെന്ന് അദ്ദേഹം അറിയിച്ചു. നേതാക്കളുടെ മക്കൾ പലസ്ഥലങ്ങളിലും ഇത്തരം ചെറിയ വ്യവസായങ്ങൾ ആരംഭിച്ചിട്ടുണ്ട്. എക്സാലോജിക്കിലെ എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിച്ചതാണ് എന്നും തെറ്റായിട്ട് ഒന്നും തന്നെ അവിടെ നടക്കുന്നില്ല എന്ന പൂർണമായ ബോധ്യം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH SUMMARY
CPM State Secretary M.V. Govindan stated that there is nothing amiss with Veena Vijayan’s company, Exalogic. He noted that it is common for the children of leaders to run small businesses. He further clarified that the mention of Pinarayi Vijayan’s name in connection with Exalogic is part of a move aimed at targeting the party.