Director Vysakh : ‘ഷാജി കൈലാസ് – രഞ്ജി പണിക്കർ’ ആവേശ കൊടുമുടിയായിരുന്നു ഇവർ, മാസ്സ് സിനിമ മാസ്റ്ററുകളെ കുറിച്ച് വൈശാഖ്
Director Vysakh on Shaji Kailas and Renji Panicker : മലയാള സിനിമയിലെ രണ്ട് ലെജണ്ടറി ഫിലിം മേക്കേഴ്സ് ആണ് ഷാജി കൈലാസും രഞ്ജി പണിക്കരും. ഇരുവരുടെയും കോമ്പിനേഷനിൽ എത്തിയ സിനിമകൾ ഇന്നും ഏറെ ആവേശത്തോടെയാണ് മലയാളികൾ കാണുന്നത്. അത്രയധികം റിപ്പീറ്റ് വാല്യു ആണ് ഇവർ ചേർന്ന് ഒരുക്കിയ മാസ് സിനിമകൾക്ക് വർഷങ്ങൾക്കിപ്പുറവും ഉള്ളത്.
മലയാള സിനിമയിലെ രണ്ട് ലെജണ്ടറി ഫിലിം മേക്കേഴ്സ് ആണ് ഷാജി കൈലാസും രഞ്ജി പണിക്കരും. ഇരുവരുടെയും കോമ്പിനേഷനിൽ എത്തിയ സിനിമകൾ ഇന്നും ഏറെ ആവേശത്തോടെയാണ് മലയാളികൾ കാണുന്നത്. അത്രയധികം റിപ്പീറ്റ് വാല്യു ആണ് ഇവർ ചേർന്ന് ഒരുക്കിയ മാസ് സിനിമകൾക്ക് വർഷങ്ങൾക്കിപ്പുറവും ഉള്ളത്. ഇവരുടെ അടുത്ത തലമുറയിലെ ഒരു മാസ്സ് ഫിലിം മേക്കർ എന്ന് വിളിക്കാവുന്ന ആളാണ് വൈശാഖ്. വൈശാഖ് തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് തന്റെ ചെറുപ്പകാലത്ത് ഏറ്റവും അധികം ആവേശം കൊള്ളിച്ചിരിക്കുന്ന രണ്ട് ചലച്ചിത്രകാരന്മാരാണ് ഷാജി കൈലാസും രഞ്ജി പണിക്കരും എന്ന്.
ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വൈശാഖ് തന്റെ ചെറുപ്പകാലത്തെ ഇഷ്ട ഫിലിം മേക്കേഴ്സിനെ കുറിച്ച് മനസ്സ് തുറന്നത്. സിനിമ കാണാനായി പോകുമ്പോൾ സ്ക്രീനിൽ ഈ രണ്ടു പേരുകൾ വരുമ്പോൾ ആവേശം കൊടുമുടിയാണ് ഉണ്ടായിരുന്നത്. പഠിക്കുന്ന സമയത്ത് കമ്മീഷണർ കാണാൻ ക്ലാസ് കട്ട് ചെയ്തു പോയിട്ടുണ്ട് എന്നും വൈശാഖ് അഭിമുഖത്തിൽ പറഞ്ഞു. രൺജി പണിക്കർ കൂടി പങ്കെടുത്ത അഭിമുഖത്തിലാണ് തന്റെ ഫാൻ ബോയ് മൊമന്റ് വൈശാഖ് വെളിപ്പെടുത്തുന്നത്.
Also Read : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി
തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും വൈശാഖ് മനസ്സ് തുറന്നു. തന്നെ സംബന്ധിച്ചെടുത്തോളം സിനിമ എന്നത് വളരെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. വളരെ അടുത്ത സുഹൃത്തക്കളോട് സംസാരിക്കുമ്പോഴും സിനിമ തന്നെയാണ് പ്രധാന വിഷയമായി വന്നിരുന്നത്. തനിക്ക് ചെറുപ്പത്തിൽ സനിമയല്ലാതെ മറ്റൊരു സ്വപ്നം ഉണ്ടായിരുന്നില്ല എന്നും വൈശാഖ് പറഞ്ഞു. ചെറുപ്പത്തിൽ അവധിക്കാലത്തും ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും ഉപയോഗിച്ചിരുന്ന 35 എം. എം സ്ക്രീൻ അതായിരുന്നു തന്റെെ ലോകം. ഓരോ സീസൺ കഴിയുമ്പോഴും അടുത്തതിനായി കാത്തിരിക്കും.
കറണ്ട് പോലും ഇല്ലാതിരുന്ന ചെറിയ ഗ്രാമത്തിൽ വളർന്ന താൻ അങ്ങനെ 22 ആം വയസ്സിൽ സിനിമയിൽ എത്തി. അങ്ങനെ 28 വയസായപ്പോഴെക്കും ആദ്യ സിനിമ ഡയറക്ട് ചെയ്തു. അത് കഴിഞ്ഞിട്ടിപ്പോൾ 20 വർഷം ആകുന്നു. ഇപ്പോഴും താൻ ഇവിട തന്നെ നിൽക്കുകയാണ്. കാരണം സിനിമ വിട്ട് മറ്റൊരു ലോകം തനിക്കില്ല. എല്ലാ കാലത്തും സിനിമയിൽ തുടരുക എന്നതാണ് തന്റെ ആഗ്രഹം എന്നും വൈശാഖ് പറഞ്ഞു.
English Summary
Shaji Kailas and Renji Panicker are two legendary filmmakers of Malayalam cinema. Even today, Malayali audiences watch the films resulting from their collaboration with great enthusiasm; the ‘mass’ movies they created together possess immense repeat value, even years later.