AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thiruvananthapuram School Fire Accident: തിരുവനന്തപുരം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം; 3 ബസുകൾ കത്തിനശിച്ചു

Chenkottukonam School Fire Accident: നാല് ബസുകൾക്കാണ് ആകെ കേടുപാടുകൾ സംഭവിച്ചത്. ഇതിൽ മൂന്ന് ബസുകൾ പൂർണ്ണമായും കത്തിനശിച്ചു. ഒരു ബസിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. തീ ആളിക്കത്തുന്നത് കണ്ട പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

Thiruvananthapuram School Fire Accident: തിരുവനന്തപുരം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം; 3 ബസുകൾ കത്തിനശിച്ചു
Fire AccidentImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 23 Feb 2026 | 06:53 AM

തിരുവനന്തപുരം: ചെങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ സ്കൂളിലെ മൂന്ന് ബസുകളാണ് കത്തിനശിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തിപിടിത്തമുണ്ടായതെന്നാണ് വിവരം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപിടിച്ചത്.

നാല് ബസുകൾക്കാണ് ആകെ കേടുപാടുകൾ സംഭവിച്ചത്. ഇതിൽ മൂന്ന് ബസുകൾ പൂർണ്ണമായും കത്തിനശിച്ചു. ഒരു ബസിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. തീ ആളിക്കത്തുന്നത് കണ്ട പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് അഗ്നി പടരുന്നത് ഒഴിവായി.

ALSO READ: ഇഞ്ചക്ഷന്‍ എടുത്തതോടെ രണ്ടരവയസുകാരി മരിച്ചു; മമല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ്?

തീപിടിത്തം നടക്കുന്ന സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. അതിനാൽ സംഭവത്തിൽ ആളപായമില്ല. എന്നാൽ തീ പടർന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ തീപിടിത്ത കാരണമെന്ന് പോലീസ് പരിശോധിക്കുകയാണ്. സ്കൂളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

 

Follow Us