Hybrid Ganja : 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, തിരുവനന്തപുരത്ത് മ്യാൻമാർ യുവതിയും ആൺ സുഹൃത്തും പിടിയിൽ

Myanmar Natives Arrested In Hybrid Ganja Case : തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മ്യാൻമാർ സ്വദേശികളാണ് പിടിയിലായത്. ട്രാവൽ ബാഗുകളുടെ അടിഭാഗത്ത് പ്രത്യേക പൊതികളിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 5.8 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം വിപണിയിൽ...

Hybrid Ganja : 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, തിരുവനന്തപുരത്ത് മ്യാൻമാർ യുവതിയും ആൺ സുഹൃത്തും പിടിയിൽ

Representational Image

Updated On: 

10 Sep 2026 | 06:40 AM

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മ്യാൻമാർ സ്വദേശികളാണ് പിടിയിലായത്. ട്രാവൽ ബാഗുകളുടെ അടിഭാഗത്ത് പ്രത്യേക പൊതികളിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 5.8 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം വിപണിയിൽ 2.03 കോടി രൂപ വില വരും. യുയു കെയിങ് എന്ന 32 കാരിയെയും ഇവരുടെ ആൺ സുഹൃത്തായ മിൻസൊ ഹെയിൻ എന്ന് പേരുള്ള 36 കാരനെയുമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേർന്ന സ്കൂട്ട് എയർലൈൻസ് വിമാനത്തിലെ യാത്രികരായിരുന്നു ഇരുവരും. മ്യാന്മാർ സ്വദേശികൾ തിരുവനന്തപുരം വിമാനത്താവളത്തിലിറയത് ഏത് സാഹചര്യത്തിലാണ് എന്ന് ഇരുവരോടും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ റിസോർട്ടിൽ ഒരാഴ്ച താമസിച്ചു പോകുന്നതിനാണ് എത്തിയത് എന്ന മറുപടിയാണ് ഇവർ നൽകിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇരുവരുടെയും ഭാഗത്തുനിന്നും ഉണ്ടായത്.

Also Read : മദ്യപിക്കുന്നതിനിടെ ബില്ലുമായി എത്തിയ ബാർജീവനക്കാരനെ ഫോർക്ക് കൊണ്ട് കുത്തി; ഒരാൾ അറസ്റ്റിൽ

ഇതിൽ സംശയം തോന്നിയ കസ്റ്റംസ് ഇവരെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഇവർ കൊണ്ടുവന്ന ബാഗുകളും പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് ട്രാവൽ ബാഗുകളുടെ അടിഭാഗത്തായി പ്രത്യേകത രീതിയിൽ പൊതിഞ്ഞു സൂക്ഷിച്ചിട്ടുള്ള നിലയിൽ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തുന്നത്. കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ് ഉണ്ടായിരുന്നത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നും അവർ തങ്ങൾക്കുവേണ്ടി റിസോർട്ടിൽ താമസം ഒരുക്കിയിട്ടുണ്ട് എന്നും ചോദ്യം ചെയ്യലിൽ യുവതിയും സുഹൃത്തും സമ്മതിച്ചു. ആദ്യമായാണ് കേരളത്തിൽ എത്തുന്നത് എന്നാണ് ഇവർ കസ്റ്റം ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനുമുമ്പ് ഇത്തരത്തിൽ പലതവണയായി നേപ്പാളിലേക്കും ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്നു എന്നും ഇവർ മൊഴി കൊടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കേസെടുത്തു തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് വാങ്ങുന്ന തിരുവനന്തപുരത്തെ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.

English Summary

A massive seizure of hybrid cannabis took place at Thiruvananthapuram Airport. Myanmar nationals were apprehended while attempting to smuggle 5.8 kg of the drug, which had been concealed in special packets at the bottom of their travel bags.

Loading...
Unable to load recommendations.
Follow Us
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ