AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Honey Trap Case:ആൺ കുഞ്ഞു വ്യവസായിയുടേത്? ഭാര്യയോട് പറയുമെന്ന് ഭീഷണി! ഹണി ട്രാപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ

Thiruvananthapuram Honey Trap Case:റോഷ്നി പ്രസവിച്ച ആൺകുട്ടി വിജയകുമാറിന്റേതാണെന്ന് ആരോപിച്ചായിരുന്നു വിജയകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഈ വിവരം കുടുംബത്തെയും ഭാര്യയെയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ജർമൻ ഭാഷ പഠിപ്പിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡയറക്ടറാണ് പരാതിക്കാരനായ വിജയകുമാർ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഒന്നാം പ്രതിയായ റോഷിനി...........

Honey Trap Case:ആൺ കുഞ്ഞു വ്യവസായിയുടേത്? ഭാര്യയോട് പറയുമെന്ന് ഭീഷണി! ഹണി ട്രാപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ
RoshniImage Credit source: special arrangement
Ashli C
Ashli C | Published: 20 Jul 2026 | 12:37 PM

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്ഥാപന ഉടമയായ യുവ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി കോടികളും വസ്തുവകകളും തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തെലങ്കാന സ്വദേശിയായ 39 കാരൻ വിജയകുമാർ നൽകിയ പരാതിയും നെയ്യാറ്റിൻകര സ്വദേശി റോഷ്നി സുരേഷ് ഉൾപ്പെടെയുള്ള സംഘത്തിനെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഷ്നി പ്രസവിച്ച ആൺകുട്ടി വിജയകുമാറിന്റേതാണെന്ന് ആരോപിച്ചായിരുന്നു വിജയകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഈ വിവരം കുടുംബത്തെയും ഭാര്യയെയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.

ജർമൻ ഭാഷ പഠിപ്പിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡയറക്ടറാണ് പരാതിക്കാരനായ വിജയകുമാർ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഒന്നാം പ്രതിയായ റോഷിനി. 2022 മുതൽ ഇരുവരു തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നാണ് സൂചന തുടർന്ന് 2023 ജൂൺ 22ന് റോഷ്നി പ്രസവിച്ച ആൺകുഞ്ഞ് വിജയകുമാറിന്റെതാണെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പും ഭീഷണിയും തുടർന്നത്. മൂന്നുവർഷത്തോളമായി പല ഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപയും സ്വത്തുക്കളുമാണ് സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടിരുന്നത്. വിജയകുമാര്‍ ഡയറക്ടറായ കമ്പനിയുടെ വാർഷിക ലാഭത്തിന്റെ 50 ശതമാനം റോഷ്നി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിപ്പിച്ചു.

ALSO READ:പെട്രോൾ ഒഴിച്ച് കത്തിച്ചു, മൂന്നുപേർ ഗുരുതരാവസ്ഥയിൽ! തിരുവനന്തപുരത്ത് ബാറിൽ സംഘർഷം

ചൂഷണം പരിധിവിട്ട് ഭാര്യയെ വരെ നേരിട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി

തുടർന്ന് പലതവണയായി 1.80 കോടി രൂപയുടെ പണമാണ് തട്ടിയെടുത്തത്. കൂടാതെ തൃപ്പൂണിത്തറയിൽ 1.20 കോടി രൂപയുടെ ഫ്ലാറ്റും സ്വന്തം പേരിൽ വാങ്ങിപ്പിച്ചു. 2024 ജൂണിൽ തിരുവനന്തപുരം മലയിൻകീഴിൽ 1.30 കോടി രൂപ വിലമതിക്കുന്ന 20 സെന്റ് സ്ഥലവും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിവിധ ജ്വല്ലറികളിൽ നിന്നായി 45 പവനോളം സ്വർണാഭരണങ്ങളും വാങ്ങിപ്പിച്ചു. എന്നാൽ ചൂഷണം പരിധിവിട്ട് തന്റെ ഭാര്യയെ വരെ നേരിട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് വ്യവസായി പോലീസിനെ സമീപിച്ചത്.

അന്വേഷണത്തിന് ഒടുവിൽ ഇരുവരുടെയും അക്കൗണ്ടുകൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തേസമയം കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഒന്നാം പ്രതിയായ റോഷിനിക്ക് കോടതി ജാമ്യം അനുവദിച്ചു നൽകി തനിക്ക് ജനിച്ച കുഞ്ഞ് വ്യവസായിയുടേതാണെന്ന വാദത്തിൽ റോഷ്നി ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. അതേസമയം 37 കാരിയായ റോഷ്നി മുൻപ് രണ്ടു വിവാഹം കഴിക്കുകയും അതിൽ നിന്ന് വിവാഹം മോചനം നേടുകയും ചെയ്ത വ്യക്തിയാണ്. തുടർന്ന് കഴിച്ച മൂന്നാമത്തെ ഭർത്താവിനെതിരെ തൃക്കാക്കര പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഹണി ട്രാപ്പ് കേസിൽ റോഷ്നിയുടെ സഹായികളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ ,അഭിഷേക് എന്നിവർക്കായി വഞ്ചിയൂർ പോലീസ് തിരച്ചിൽ ശക്തമാക്കിയത് റിപ്പോർട്ട്.

ENGLISH SUMMARY

More details have emerged in the case of a young businessman, a prominent business owner in the capital, who was honey-trapped and robbed of crores of rupees and property. The Vanchiyoor police have registered a case against a gang including Roshni Suresh, a native of Neyyattinkara, based on a complaint filed by 39-year-old Vijayakumar, a native of Telangana, and have started an investigation.

Follow Us