AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Airport: തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും; കാരണമിത്…

Thiruvananthapuram Airport to be temporarily closed: പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Thiruvananthapuram Airport: തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും; കാരണമിത്…
Thiruvananthapuram AirportImage Credit source: PTI
nithya
Nithya Vinu | Updated On: 29 Oct 2025 08:26 AM

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നാളെ (ഒക്ടോബർ 30) അടച്ചിടും. വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് താൽക്കാലികമായി നിർത്തിവയ്ക്കുക. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് വിമാനത്താവളത്തിന്റെ പ്രവ‍ർത്തനങ്ങൾ നിർത്തിവയ്ക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്.

ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. ഒക്ടോബർ 31ന് ആറാട്ട് കലശത്തോടെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് സമാപനം ആകും.

കരിപ്പൂരിൽ വൻ ലഹരി വേട്ട; 3.98 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. ലഗേജ് ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയത്. മസ്കറ്റിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശിയായ രാഹുൽ രാജാണ് പിടിയിലായത്.

ഒമാൻ എയർ വിമാനത്തിലാണ് രാഹുൽ കരിപ്പൂരിൽ എത്തിയത്. വിശദമായി ചോദ്യം ചെയ്തതിനുശേഷം മാത്രമേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.