Kazhakkoottam Car Accident: കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ ഹൈവേയിലെ തൂണിലിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

Thiruvananthapuram Car Accident: രാത്രിയിൽ ഏകദേശം 12 മണിയോടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചുണ്ടായിരുന്നുവെന്നാണ് വിവരം. മറ്റൊരു വാഹനവുമായി നടത്തിയ റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.

Kazhakkoottam Car Accident: കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ ഹൈവേയിലെ തൂണിലിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

പ്രതീകാത്മക ചിത്രം

Published: 

31 Aug 2025 | 07:52 AM

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിലുണ്ടായ കാറപകടത്തിൽ ഒരാൾ മരിച്ചു (Kazhakkoottam Car Accident). ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

മറ്റൊരു വാഹനവുമായി നടത്തിയ റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്. നിയന്ത്രണം വിട്ട തുണിലിടിച്ച് വാഹനത്തിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഷിബിനാണ് കാർ ഓടിച്ചിരുന്നത്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ, പോങ്ങുംമൂട് സ്വദേശി കിരൺ (29), സിവിആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത്.

രാത്രിയിൽ ഏകദേശം 12 മണിയോടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചുണ്ടായിരുന്നുവെന്നാണ് വിവരം. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ നഷ്ടമായി. സംഭവത്തിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു
Mani C Kappan: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി
മദ്യപിക്കാൻ പണം കൊടുത്തില്ല, തിരുവനന്തപുരത്ത് മകൻ അമ്മയെ കൊന്നു
VD Satheesan: 10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎം കരുതേണ്ട; മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി‍‍‍
വരുന്നൂ പെരുമഴ! ഇന്ന് മൂന്ന് ജില്ലകളിൽ അ‌തിശക്തമായ മഴ, 6 ജില്ലകളിൽ യെല്ലോ അ‌ലർട്ട്; 4, 5 തിയതികളിലും മഴയുണ്ട്
Kerala Lottery Result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ