Thiruvananthapuram Medical College: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് പരിക്ക്

Thiruvananthapuram Medical College Hospital accident: അനസ്തീസിയ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് പരിക്കേറ്റത്. തലയോട്ടിയിൽ പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

Thiruvananthapuram Medical College: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് പരിക്ക്

Thiruvananthapuram Medical College

Published: 

25 May 2025 | 08:02 AM

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് ​ഗുരുതര പരിക്ക്. അനസ്തീസിയ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് പരിക്കേറ്റത്. തലയോട്ടിയിൽ പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ബി ഓപ്പറേഷൻ തിയറ്ററിലെ ഓക്സിജൻ ഫ്ലോ മീറ്റർ തുറക്കുന്നതിനിടെ ശക്തമായി തെറിച്ച് അഭിഷേകിന്റെ നെറ്റിയിൽ ഇടിക്കുകയായിരുന്നു. ഉടനെ തന്നെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തുടർന്ന് താമസ സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ രാത്രിയോടെ അഭിഷേകിന് ഛർദിയും അപസ്മാര ലക്ഷണങ്ങളുമുണ്ടായി.

ALSO READ: കടലിൽ വീണത് മറൈൻ ഓയിലും രാസവസ്തുക്കളും; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് സൂചന

ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും സ്കാനിങ് പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ തലയോട്ടിയിൽ പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. മറ്റ് പ്രശ്നങ്ങളില്ലെന്നും പരിക്ക് ​ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ‌ അറിയിച്ചു.

രണ്ടുമാസം മുമ്പും സമാനമായ അപകടം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ. സംഭവിച്ചിരുന്നു. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്റായ യുവതിക്ക് കണ്ണിന് ​ഗുരുതര പരിക്കേറ്റിരുന്നു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്