കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു

കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണാണ് അപകടം ഉണ്ടായത്. ജാബിർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ലോഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു

Kozhikode

Published: 

23 Feb 2026 | 02:04 PM

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണാണ് അപകടം ഉണ്ടായത്. ജാബിർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ലോഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

മൂന്നുപേർക്ക് പരിക്കേറ്റിരുന്നു ഇവരെ ബീച്ച് ഹോസ്പിറ്റലിലേക്ക് എത്തിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.പഴയ പാസ്പോർട്ട് ഓഫീസ് കൂടിയായിരുന്ന ഈ കെട്ടിടത്തിൽ ഇപ്പോൾ വ്യാപാരകേന്ദ്രങ്ങളും ഗോഡൗണുകളും ആണ് പ്രവർത്തിക്കുന്നത്. ഏകദേശം 50 മീറ്ററോളം കോൺക്രീറ്റ് സ്ലാബ് തകർന്നു വീണിരുന്നു.

ALSO READ:കോഴിക്കോട് വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി! യുവാവിനെ പിടികൂടി പോലീസ്

കൂടാതെ രണ്ട് സ്കൂട്ടറുകളും സ്ലാബിനടിയിൽപ്പെട്ടു. യാതൊരുവിധത്തിലുള്ള മെയിന്റനൻസ് വർക്കും ചെയ്യാത്ത കാലഹരണപ്പെട്ട ഈ കെട്ടിടത്തിൽ രണ്ടാഴ്ച മുമ്പ് പുതിയൊരു ഷോപ്പിന് അനുമതി നൽകിയതിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. കെട്ടിടത്തിന്റെ അടിത്തട്ടിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ഈ അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ