AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur School Stealing: കറിക്കത്തി മുതൽ അരി വരെ തൂക്കി; സ്‌കൂളിൽ വൻ മോഷണം, അസം സ്വദേശി തൃശൂരിൽ പിടിയിൽ

Thrissur School Stealing Arrest: സ്കൂൾ പാചകപ്പുരിയിൽ നിന്ന് കറിക്കത്തി മുതൽ അരി വരെ കവർന്ന കേസിൽ അസം സ്വദേശിയെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ആസം ഗായ് ജില്ല സ്വദേശിയാണ് അറസ്റ്റിലായ പ്രതി താജുദ്ദീൻ. ഇയാൾ നിലവിൽ പി വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസിച്ചുവരികയാണ്. 50 കിലോ വീതമുള്ള അഞ്ച് ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.

Thrissur School Stealing: കറിക്കത്തി മുതൽ അരി വരെ തൂക്കി; സ്‌കൂളിൽ വൻ മോഷണം, അസം സ്വദേശി തൃശൂരിൽ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 20 Jul 2026 | 07:25 AM

തൃശൂർ: സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി സ്റ്റോർ റൂമിന്റെയും (Thrissur School Stealing case) അടുക്കളയുടെയും പൂട്ട് പൊളിച്ച് മോഷണം നടത്തിയ ആൾ അറസ്റ്റിൽ. സ്കൂൾ പാചകപ്പുരിയിൽ നിന്ന് കറിക്കത്തി മുതൽ അരി വരെ കവർന്ന കേസിൽ അസം സ്വദേശിയെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ആസം ഗായ് ജില്ല സ്വദേശിയാണ് അറസ്റ്റിലായ പ്രതി താജുദ്ദീൻ. ഇയാൾ നിലവിൽ പി വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസിച്ചുവരികയാണ്.

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോതപറമ്പ് വിവി യുപി സ്‌കൂളിലാണ് മോഷണം നടന്നത്. സ്‌കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ച് ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. കുടുംബത്തോടൊപ്പം പി വെമ്പല്ലൂർ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങൾ പെറുക്കി ജീവിച്ച് വരികയായിരുന്നു പ്രതിയായ താജുദ്ദീൻ.

ALSO READ: കോഴിക്കോട് കിടപ്പുമുറിയിൽ ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ

മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഇയാളുടെ താമസസ്ഥലത്തുനിന്നും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ട 99.700 കിലോഗ്രാം അരി പൊലീസ് കണ്ടെടുത്തു. മതിലകം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ രജീഷ്, എസ് ഐ നസിയ, എം ഷാഹിബ്, എസ് ഐ സജീവ്, എസ് ഐ രാജി, എ എസ് ഐ പ്രജീഷ്, എസ് സി പി ഒ സനീഷ്, സി പി ഒ മാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഹണിട്രാപ്പ് ; വ്യവസായിക്ക് നഷ്ടമായത് 5 കോടിയും ഫ്ലാറ്റും 45 പവനും

തിരുവനന്തപുരത്ത് ഹണി ട്രാപ്പിൽ കുടുങ്ങി യുവ വ്യവസായിയ്ക്ക് നഷ്ടമായത് കോടികൾ. ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയും ഫ്ലാറ്റും സ്വർണ്ണവും തട്ടിയെടുത്തു എന്നാണ് പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. തെലങ്കാന സ്വദേശിയായ വിജയകുമാർ എന്ന യുവവ്യവസായി ആണ് വഞ്ചിയൂർ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കും എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പണത്തിന് പുറമേയാണ് ഭീഷണിയിലൂടെ ഫ്ലാറ്റും 45 പവനോളം സ്വർണവും സംശയിക്കുന്നവർ തട്ടിയെടുത്തത്. കൂടുതൽ പണം നൽകിയില്ലെങ്കിൽ പരാതിക്കാരന്റെ കുടുംബത്തെ തട്ടിക്കൊണ്ടു പോകുമെന്നും വധിക്കുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കും എന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതിനിടെ 2024 ജൂണിൽ തിരുവനന്തപുരം മലയിൻകീഴ് പരിസരത്ത് 20 സെന്റ് സ്ഥലവും വാങ്ങിപ്പിച്ചു. കേസിൽ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷാണ് ഒന്നാം പ്രതി. റോഷിനിയുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റു മൂന്നു പ്രതികൾ.

English Summary:

Thrissur Mathilakam Police arrested an Assam native for Stealing stationery items from local UP school kitchen. He stealing rice sacks, utensils, and kitchen knives. Read the full details on the investigation and recovery here.

Follow Us