Wayanad Township: ആശ്വസിക്കാം സമാധാനത്തോടെ ഉറങ്ങാം; ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്

Wayanad Township Inauguration: ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടത്തില്‍ പരിഗണിച്ചത്.

Wayanad Township: ആശ്വസിക്കാം സമാധാനത്തോടെ ഉറങ്ങാം; ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്

വയനാട് ടൗണ്‍ഷിപ്പ്‌

Updated On: 

01 Mar 2026 | 11:05 AM

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മിച്ച മാതൃക ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ന്. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിക്കും. ഒന്നാം ഘട്ടത്തില്‍ വീട് ലഭിച്ചവര്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇതോടൊപ്പം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. വീടുകളുടെ ഒരുക്കങ്ങള്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ഉരുള്‍പ്പൊട്ടലില്‍ നഷ്ടമായ ഗവ.എല്‍പി സ്‌കൂള്‍, വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കനവാടി എന്നിവ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടത്തില്‍ പരിഗണിച്ചത്. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് അതിജീവിക്കാന്‍ സാധിക്കും വിധത്തില്‍ 1,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടുകള്‍ ഒരുക്കിയത്.

Also Read: Wayanad Township Inauguration: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം 25-ന് നടക്കില്ല; പുതിയ തീയതി പുറത്ത്; മാറ്റിവെച്ചതിന് പിന്നില്‍

പ്രധാന കിടപ്പുമുറി, മറ്റ് രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് വീട്. 410 വീടുകള്‍ വഴി 1,662 പേര്‍ക്ക് തണലാകും. വീടുകള്‍ക്ക് പുറമെ റോഡുകള്‍, ആരോഗ്യ കേന്ദ്രം, അങ്കനവാടി, മാര്‍ക്കറ്റ് തുടങ്ങിയവയും ടൗണ്‍ഷിപ്പിന്റെ ഭാഗമാകും.

ഇവിടെ ഒരുങ്ങുന്ന ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി ടിക്കറ്റ് കൗണ്ടറുകള്‍ തുടങ്ങിയവ സജ്ജീകരിക്കും. പൊതുമാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍ എന്നിവയ്ക്ക് പുറമെ പാര്‍ക്കിങ്, കുട്ടികള്‍ക്കായി കളിസ്ഥലം എന്നിവയുണ്ടാകും.

Follow Us
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി