Horoscope Today : തൊഴിൽ നേട്ടവും അംഗീകാരവും തേടിയെത്തും ഇന്നത്തെ രാശിഫലം ഇതാ…
Horoscope Today July 30 : ഇന്നത്തെ രാശി ഫലം നോക്കിയാൽ ചിലർക്ക് വളരെ അനുകൂലവും മറ്റ് ചിലർക്ക് പ്രതികൂലവും കുറച്ച് പേർക്ക് ഗുണദോഷ സമ്മിശ്രവുമാണ് ഈ ദിവസം. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് രാശി ഫലം മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയും.
ഇന്നത്തെ രാശി ഫലം നോക്കിയാൽ ചിലർക്ക് വളരെ അനുകൂലവും മറ്റ് ചിലർക്ക് പ്രതികൂലവും കുറച്ച് പേർക്ക് ഗുണദോഷ സമ്മിശ്രവുമാണ് ഈ ദിവസം. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് രാശി ഫലം മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയും. ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം വിശദമായി പരിശോധിക്കാം.
മേടം
മേടം രാശിയിൽ ജനിച്ചവർക്ക് പൊതുവേ ഇന്ന് അനുകൂലമായ ദിവസമാണ് കാണുന്നത്. യാത്രാവിജയവും മത്സര വിജയവും അംഗീകാരവും ഈ രാശിക്കാർക്ക് വന്നു ഭവിക്കും.
ഇടവം
കുറച്ചു പ്രതികൂലമായ സാഹചര്യങ്ങളെ ഈ രാശിക്കാർക്ക് ഇന്ന് നേരിടേണ്ടി വരും. കാര്യതടസവും അധിക ചെലവുകളും ഉണ്ടായേക്കാം.
മിഥുനം
മിഥുനം രാശിയിൽ ജനിച്ചവർക്കും ഇന്ന് പ്രതികൂലമായ സാഹചര്യങ്ങളെ നേരിടേണ്ടി വരും. കാര്യപരാജയവും നഷ്ടങ്ങളും ഉണ്ടാകും.
കർക്കടകം
കർക്കടകം രാശിയിൽ ജനിച്ചവർക്ക് ഇന്ന് പൊതുവേ അനുകൂലമായ ദിവസമാണ്. അംഗീകാരം ധനയോഗം പരീക്ഷ വിജയം എന്നിവ കാണുന്നു. ഉന്നത വിദ്യാഭ്യാസ ശ്രമങ്ങൾ നടത്തുന്നവർക്ക് അതിൽ വിജയം ഉണ്ടാകും.
ചിങ്ങം
ഈ രാശിയിൽ ജനിച്ചവർക്കും ഇന്ന് അനുകൂലമായ ദിവസമാണ് കാണുന്നത്. കാര്യവിജയം മത്സരവിജയം ആരോഗ്യ നേട്ടം എന്നിവ കാണുന്നു.
കന്നി
കന്നി രാശിയിൽ ജനിച്ചവർക്കിന്ന് പ്രതികൂലമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, ധന നഷ്ടം, കലഹത്തിനുള്ള സാധ്യത എന്നിവ കാണുന്നു. ഏറ്റവും വേണ്ടപ്പെട്ടവർ അകലാനും ഇടയുണ്ട്.
തുലാം
തുലാം രാശിയിൽ ജനിച്ചവർക്ക് ഇന്ന് ചില പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും. അലച്ചിൽ, ചെലവ്, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം എന്നിവ കാണുന്നു. തടസ്സങ്ങൾ വന്നുചേരാനും സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ഇന്ന് പൊതുവേ അനുകൂലമായ ദിവസമായിരിക്കും. കാര്യ വിജയം, ആരോഗ്യ നേട്ടം എന്നിവ ഉണ്ടാകും. നിയമ പോരാട്ടങ്ങൾ നടത്തുന്നവർക്ക് അനുകൂലമായ തീരുമാനങ്ങൾ വന്നുചേരാം.
ധനു
ധനു രാശിയിൽ ജനിച്ചവർക്ക് ഇന്ന് അല്പം പ്രതികൂലമായ ദിവസമായിരിക്കും. കാര്യതടസ്സം, പരീക്ഷാ പരാജയം, മാനസിക പ്രയാസം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടാം.
മകരം
മകരം രാശിയിൽ ജനിച്ചവർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. കാര്യ വിജയം, അംഗീകാരം തൊഴിൽ നേട്ടം എന്നിവ സംഭവിക്കാം. ആരോഗ്യ പുരോഗതിയും ഉണ്ടാകും.
കുംഭം
പ്രതികൂലമായ ദിവസമാണ് കുംഭം രാശിക്കാർക്ക് ഇന്ന് അനുഭവപ്പെടാൻ സാധ്യത. കാര്യപരാജയം, അലച്ചിൽ, അഭിമാനക്ഷതം തുടങ്ങിയവ കാണുന്നു.
മീനം
മീനം രാശിയിൽ ജനിച്ചവർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. അംഗീകാരവും ആരോഗ്യ നേട്ടവും പ്രവർത്തന വിജയവും സംഭവിക്കും. കച്ചവടങ്ങളിൽ ഏർപ്പെടുന്നവർക്ക് നേട്ടവും ഉണ്ടാകും.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is Sunday July 30, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.