Thiruvananthapuram Traffic Restriction: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ഏകദിനം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
Traffic Restrictions in Thiruvananthapuram: തിരുവനന്തപുരം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടം–ശ്രീകാര്യം വഴി ഒഴിവാക്കി പകരം ഉള്ളൂർ–ആക്കുളം വഴി ബെെപ്പാസിലെത്തി, ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണം. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കാര്യവട്ടം–ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്-ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി- ശ്രീകാര്യം വഴി പോകണം.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 27, ഞായർ രാവിലെ 10 മുതൽ രാത്രി 12 വരെയാണ് നിയന്ത്രണം. മത്സരത്തിനായി വരുന്നവർക്ക് പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടം–ശ്രീകാര്യം വഴി ഒഴിവാക്കി പകരം ഉള്ളൂർ–ആക്കുളം വഴി ബെെപ്പാസിലെത്തി, ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണം.
ആറ്റിങ്ങൽ ഭാഗത്തുനിന്ന് കാര്യവട്ടം–ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്-ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി- ശ്രീകാര്യം വഴി പോകണം.
ALSO READ: വൈദ്യുതി നിയന്ത്രണ ഭീഷണി ഒഴിയുന്നു; ഇന്നും നാളെയും പവർകട്ടിന് സാധ്യത കുറവ്
പോത്തൻകോട് ഭാഗത്തുനിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കാട്ടായിക്കോണം–ചെമ്പഴന്തി–ശ്രീകാര്യം വഴി പോകേണ്ടതാണ്.
പാർക്കിങ് സൗകര്യം
- വെട്ടുറോഡ് – കഴക്കൂട്ടം- മുക്കോല എൻഎച്ച് 66 റോഡിലും സർവീസ് റോഡിലും കഴക്കൂട്ടം–അമ്പലത്തിൻകര-കാര്യവട്ടം എൻഎച്ച് ബൈപാസ് റോഡിലും അമ്പലത്തിൻകര – കുമിഴിക്കര- സ്റ്റേഡിയം ഗേറ്റ് 4- കുരിശടി -കാര്യവട്ടം റോഡിലും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ലെന്ന് അറിയിച്ചിട്ടില്ല.
- മത്സരം കാണാൻ ടിക്കറ്റുമായി വരുന്നവരുടെ വാഹനങ്ങൾ മാത്രമേ കഴക്കുട്ടം ഭാഗത്തുനിന്ന് കാര്യവട്ടം ഭാഗത്തേക്കും കാര്യവട്ടം ജങ്‌ഷൻ ഭാഗത്തുനിന്ന് കാര്യവട്ടം പാർക്കിങ് ഗ്രൗണ്ടുകളിലേക്കും കടത്തിവിടൂ.
- മത്സരത്തിനായി ഇരുചക്ര വാഹനത്തിൽ വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിൻകര ജങ്‌ഷനിലുള്ള മുസ്ലിം ജമാഅത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
- ചെറിയ വാഹനങ്ങളിൽ ആറ്റിങ്ങൽ ഭാഗത്തുനിന്നും ചാക്ക ഭാഗത്തുനിന്നും വരുന്നവർ അൽസാജ് കൺവൻഷൻ സെന്റർ, രാഗം കൺവൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ടിലും ജിഞ്ചർ ഹോട്ടൽ പാർക്കിങ്ങിലും പാർക്കുചെയ്യണം.
- ശ്രീകാര്യം ഭാഗത്തുനിന്നുള്ളവർ കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
- കാട്ടായിക്കോണം ഭാഗത്തുനിന്നുള്ളവർ കാര്യവട്ടം -പുല്ലാന്നിവിള റോഡിലുള്ള എൽഎൻസിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബിഎഡ് കോളേജ് എന്നിടങ്ങളിൽ പാർക്കുചെയ്യണം.
English Summary:
Thiruvananthapuram will have traffic restrictions on Sunday, September 27, from 10 a.m. to midnight in connection with the India–West Indies ODI at the Greenfield International Stadium in Kariavattom. Parking will not be permitted on both sides of several roads around Kazhakkoottam, Kariavattom and the stadium.