AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alappuzha Pickup Van: ആലപ്പുഴയില്‍ പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Alappuzha Pickup Van Accident Updates: മുട്ട കയറ്റിപോകുന്ന വാനായിരുന്നു. ഗര്‍ഡറുകള്‍ക്ക് അടിയില്‍പെട്ടാണ് രാജേഷിന് മരണം സംഭവിച്ചത്. ഒരു ഗര്‍ഡര്‍ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും വാഹനത്തിന് മുകളിലേക്ക് പതിച്ചു.

Alappuzha Pickup Van: ആലപ്പുഴയില്‍ പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം Image Credit source: Natnan Srisuwan/Moment/Getty Images
shiji-mk
Shiji M K | Published: 13 Nov 2025 06:26 AM

ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് അപകടം. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയിലാണ് അപകടമുണ്ടായത്. വാനിന്റെ ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി രാജേഷിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചന്തിരൂര്‍ ഭാഗത്ത് വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. രണ്ട് ഗര്‍ഡറുകള്‍ വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

മുട്ട കയറ്റിപോകുന്ന വാനായിരുന്നു. ഗര്‍ഡറുകള്‍ക്ക് അടിയില്‍പെട്ടാണ് രാജേഷിന് മരണം സംഭവിച്ചത്. ഒരു ഗര്‍ഡര്‍ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും വാഹനത്തിന് മുകളിലേക്ക് പതിച്ചു. ഗര്‍ഡര്‍ നീക്കം ചെയ്തതിന് ശേഷം ഡ്രൈവറെ പുറത്തെടുത്തു.

അതേസമയം, അപകടത്തെ തുടര്‍ന്ന് അരൂര്‍-തുറവൂര്‍ ഉയരപ്പാത മേഖലയില്‍ ഗതാഗത നിയന്ത്രണം. ആലപ്പുഴ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. മറ്റുവഴികളിലൂടെ വാഹനങ്ങള്‍ കടത്തിവിടുകയാണ്. ഇവര്‍ ചേര്‍ത്തല എക്‌സറെ ജങ്ഷനില്‍ നിന്ന് പൂച്ചാക്കല്‍ വഴി കടന്നുപോകണം. ആലപ്പുഴ ഭാഗത്തേക്ക് പോകാന്‍ അരൂക്കുറ്റി വഴിയും പോകേണ്ടതാണ്.

Also Read: Husband Beats Wife: കോട്ടയത്ത് ഭർത്താവിന്റെ അതിക്രൂര മർദനം, ​ഗുരുതര പരിക്കുമായി യുവതി ആശുപത്രിയിൽ

പ്രഭാത സവാരിക്കിടെ അപകടം; വീട്ടമ്മ മരിച്ചു

കൊച്ചി: ഓയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ കാറിടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതികയാണ് മരിച്ചത്. വീടിന് സമീപമുള്ള റോഡില്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശേഷം കാറില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.