Kattappana Boiling Water Attack: അയൽവാസിയുടെ കൊടും ക്രൂരത; തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി ഒഴിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം
കഴിഞ്ഞ മൂന്നിനാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. ബിജു രാജീവനെ ദേഹത്ത് തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി....
ഇടുക്കി: കട്ടപ്പനയിൽ അയൽവാസിയുടെ കൊടുംക്രൂരത. തിളച്ച വെള്ളം ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി ചികിത്സയിലായിരുന്ന മധ്യവയസ്കന് ധാരുണാന്ത്യം. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവൻ ആണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ വലിയപാറ അങ്ങേ മഠത്തിൽ ബിജുവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്നിനാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. ബിജു രാജീവനെ ദേഹത്ത് തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാത്രിയോടെ മരിച്ചത്.
ജെസ്ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു
കോഴിക്കോട്: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് റിലീസ് ചിത്രീകരിച്ചതിന് വിവാദമായതിന് പിന്നാലെ ജസ്ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു. ജീവനൊടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ജസ്ന സലിം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. തന്നെ എന്തിനാണ് ആളുകൾ ഇങ്ങനെ വെറുക്കുന്നത് എന്ന് വീഡിയോയിൽ ചോദിച്ചു. കയ്യിലെ ഞരമ്പ് മുറിച്ചുകൊണ്ടാണ് ജസ്ന ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ചത്.
കൈ മുറിച്ചതോടെ കയ്യിൽ നിന്നും ചോര ഒലിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ പിന്നീട് അവർ തന്നെ ആ വീഡിയോ ഡിലീറ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ച ജെസ്ന സലീമിനെതിരെ പോലീസ് കേസെടുത്തത്.
ഗുരുവായൂർ പോലീസ് ആണ് കേസെടുത്തത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചായിരുന്നു ചിത്രീകരണം. ഇതിനു മുൻപ് ഗുരുവായൂരിൽ വച്ച് കേക്ക് മുറിച്ചതും എല്ലാം വലിയ വിവാദമായി മാറിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതി ക്ഷേത്രത്തിൽ വീഡിയോ എടുക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഈ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ജസ്നയുടെ മറ്റൊരു റീൽ ചിത്രീകരണം.