Train Accident : വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു

Train Accident In Karuvatta : കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ( സി. ബി. എൽ) വള്ളംകളി കണ്ടതിനുശേഷം തിരികെ മടങ്ങിയ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറയിൽ പ്രകാശൻ ( 65) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 7:45 ഓടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. തീരദേശ റെയിൽവേ പാതയിൽ കരുവാറ്റയിൽ വച്ചായിരുന്നു അപകടം നടന്നത്.

Train Accident : വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

19 Sep 2026 | 10:58 PM

ആലപ്പുഴ : കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ( സി. ബി. എൽ) വള്ളംകളി കണ്ടതിനുശേഷം തിരികെ മടങ്ങിയ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറയിൽ പ്രകാശൻ ( 65) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 7:45 ഓടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. തീരദേശ റെയിൽവേ പാതയിൽ കരുവാറ്റയിൽ വച്ചായിരുന്നു അപകടം നടന്നത്.

വള്ളംകളി കഴിഞ്ഞതിന് ശേഷം പ്രധാന റോഡുകളിൽ വലിയ ഗതാഗത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടി കുറെ പേർ റെയിൽവേ ട്രാക്കിലൂടെ നടന്ന് പോവുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ തട്ടി ആകും അപകടം സംഭവിച്ചിരിക്കാമെന്ന് പോലീസ് അറിയിക്കുന്നു. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർക്ക് പുറമേ മറ്റാരെങ്കിലും കൂടി അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വേറെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

Also Read : പാലാരിവട്ടത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി കവർച്ച; പ്രതികൾ പോലീസ് പിടിയിൽ

തിരുവനന്തപുരത്ത് കാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആൾ ഒഴിഞ്ഞ വീട്ടിലെ കിണറിൽ

ബാലരാമപുരം : തിരുവനന്തപുരം ബാലരാമപുരത്തിന് സമീപമുള്ള കൂട്ടുകാർ കോണത്ത് നാലര വയസ്സുള്ള ആൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകോൽകോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ് – ശ്രുതി ദമ്പതികളുടെ നാലര വയസ്സുള്ള മകൻ ദീപക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് ബാലരാമപുരം പോലീസിൽ കുടുംബം വിവരം അറിയിച്ചു.

കാണാനില്ല എന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കുട്ടിക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടിയുടെ വീടിന്റെ പരിസരത്ത് വിശദമായ പരിശോധന പോലീസ് നടത്തി. ഈ പരിശോധനയിലാണ് വീടിന് സമീപത്തെ ആൾ ഒഴിഞ്ഞ പുരയിടത്തിലെ കിണറിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തുകയും കുട്ടിയെ പുറത്തെടുക്കുകയും ആയിരുന്നു. ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കുട്ടി. തുടർന്ന് മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടി കിണറിൽ വീഴാനുണ്ടായ സാഹചര്യം സംന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്തായാലും ദാരുണമായ സംഭവത്തിന്റെ നടുക്കത്തിലാണ് നാട് .

English Summary

Two people died after being struck by a train while returning from the Champions Boat League race held at Karuvatta Alappuzha. The victims were Suresh (45) of Manjadithara, Panoor, Pallana, Thrikkunnapuzha, and Prakashan (65) of Mulakkathara.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്