കോഴിക്കോട് മൂന്നു സ്കൂൾ വിദ്യാർത്ഥികൾ അമിത വേഗതയിൽ ഓടിച്ച ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം ഏറെ ദൂരം തെറിച്ചു പോയിരുന്നു. അപകടം സംഭവിച്ചിട്ടും കുട്ടികൾ ബൈക്ക് നിർത്താതെ കടന്നു പോവുകയും ചെയ്തു. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. മൂന്ന് പേരുണ്ടായിരുന്ന ബൈക്കിൽ നിന്നും ഇടിയുടെ ആഘാതത്തിൽ ഒരാൾ അവിടെ തന്നെ തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഈ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്............
കോഴിക്കോട്: മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ അമിതവേഗത്തിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. അത്തോളി കോതങ്ങൽ ഈയപ്പക്കണ്ടി സൈതലവി ആണ് മരിച്ചത്. 70 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആണ് സംഭവം. കോതക്കൽ ഹൈസ്കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെ നിന്നും ബൈക്കിൽ എത്തിയ വിദ്യാർത്ഥികളാണ് റോഡിലൂടെ നടന്നു പോവുകയായിരുന്ന സൈതലവിയെ ഇടിച്ചു തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം ഏറെ ദൂരം തെറിച്ചു പോയിരുന്നു. അപകടം സംഭവിച്ചിട്ടും കുട്ടികൾ ബൈക്ക് നിർത്താതെ കടന്നു പോവുകയും ചെയ്തു. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. മൂന്ന് പേരുണ്ടായിരുന്ന ബൈക്കിൽ നിന്നും ഇടിയുടെ ആഘാതത്തിൽ ഒരാൾ അവിടെ തന്നെ തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഈ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർന്നുള്ള അന്വേഷണത്തിൽ അപകടമുണ്ടാക്കിയ ബൈക്കിലെ മറ്റു രണ്ടു വിദ്യാർത്ഥികളെയും കണ്ടെത്തിയതായാണ് റിപ്പോർട്ട്.
ALSO READ:ഗുരുതര സുരക്ഷാ വീഴ്ച! ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകൾ വെച്ച് ജോലി ചെയ്ത ബംഗ്ലാദേശുകാരൻ പിടിയിൽ
സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ് കൊലപ്പെടുത്തി
എറണാകുളത്ത് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി യുവാവ്. അരുൺ പ്രകാശ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കമാണ് അതിക്രൂരതയിലേക്ക് നയിച്ചത്. ജിഷ്ണുവിന്റെ അമ്മയോട് എന്തോ ഫോണിൽ വിളിച്ച് പറഞ്ഞു എന്ന് ആരോപിച്ചാണ് കൊടും കൃത്യം നടത്തിയത്. ബുധനാഴ്ച രാത്രി വൈകി പിറവത്ത് ബാറിൽ ഇരുന്നാണ് ജിഷ്ണുവിനെ വിളിച്ചത്.
അരുണും രണ്ട് സുഹൃത്തുക്കളും അപ്പോഴും ടൗണിൽ ഉണ്ടായിരുന്നു. തുടർന്ന് ബാറിൽ നിന്നും പള്ളിക്കവലയിലേക്ക് പോകുന്ന ഇടയിലാണ് ജിഷ്ണു പെട്രോൾ വാങ്ങി കരുതിയത്. പള്ളിക്കവലയിൽ എത്തിയ ഇവർ സ്നേഹ ഭവനം റോഡിലേക്ക് നീങ്ങുകയും അവിടെവെച്ച് ഇതുമായി ബന്ധപ്പെട്ട വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ശേഷം പെട്രോൾ അരുണിനെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഒരുപാട് തവണ ലൈറ്റർ കത്തിച്ചും ഓഫാക്കിയും കളിച്ചു. എന്നാൽ കത്തിക്കുമെന്ന് കരുതിയില്ല എന്നാണ് സുഹൃത്ത് പറയുന്നത്.
ENGLISH SUMMARY
An elderly man died after being struck by a speeding motorcycle ridden by three school students. The deceased was 70-year-old Saithalavi, a resident of Iyyappakkandi, Kothangal, Atholi. The incident occurred on Friday evening. The students, who had arrived on the bike from a school arts festival being held at Kothakkal High School, struck Saithalavi while he was walking along the road.