AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC To Sabarimala: ശബരിമല തീർത്ഥാടനം: 950 പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി

KSRTC Mandala Makaravilakku Service: ഭക്തജനങ്ങളുടെ സുഗമവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഇത്തവണ 950 പ്രത്യേക ബസുകളാണ് കെഎസ്ആർടിസി വിവിധ റൂട്ടുകളിലായി സർവീസിന് ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് കൃത്യമായി കണക്കാക്കി രണ്ട് ഘട്ടങ്ങളായാവും കെഎസ്ആർടിസി സർവീസുകൾ ക്രമീകരിക്കുക. ഒന്നാം ഘട്ടമായ മണ്ഡലപൂജ കാലയളവിൽ 390 ബസുകളാണ് സർവീസ് നടത്തുക.

KSRTC To Sabarimala: ശബരിമല തീർത്ഥാടനം: 950 പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി
പ്രതീകാത്മക ചിത്രംImage Credit source: SOcial Media/ PTI
Neethu Vijayan
Neethu Vijayan | Updated On: 19 Sep 2026 | 04:49 PM

തിരുവനന്തപുരം: 2026 ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ആശ്വാസമായി കെഎസ്ആർടിസി. ഇക്കൊല്ലം കെഎസ്ആർടിസി വിപുലമായ ഗതാഗത ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഭക്തജനങ്ങളുടെ സുഗമവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഇത്തവണ 950 പ്രത്യേക ബസുകളാണ് കെഎസ്ആർടിസി വിവിധ റൂട്ടുകളിലായി സർവീസിന് ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് കൃത്യമായി കണക്കാക്കി രണ്ട് ഘട്ടങ്ങളായാവും കെഎസ്ആർടിസി സർവീസുകൾ ക്രമീകരിക്കുക.

ഒന്നാം ഘട്ടമായ മണ്ഡലപൂജ കാലയളവിൽ 390 ബസുകളാണ് സർവീസ് നടത്തുക. രണ്ടാം ഘട്ടമായ മകരവിളക്ക് കാലയളവിൽ 560 ബസുകൾ കൂടി നിരത്തിലിറങ്ങും. തിരക്ക് ഏറ്റവും രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ബസുകളുടെ എണ്ണം ആവശ്യമെങ്കിൽ വീണ്ടും വർദ്ധിപ്പിക്കും. പ്രധാന ദിനങ്ങളിലും അവധി ദിവസങ്ങളിലും അനുഭവപ്പെടുന്ന അപ്രതീക്ഷിത തിരക്ക് നേരിടാൻ കൂടുതൽ ബസുകൾ കരുതൽ സംവിധാനത്തിൽ സജ്ജമാക്കി നിർത്തുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പമ്പയിലേക്കും പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും അയ്യപ്പഭക്തർക്കായി മികച്ച ട്രാൻസിറ്റ് സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കുക.

ALSO READ: ജനസംഖ്യ വില്ലനായി, സിഎംപി പുതുക്കുമോ? തിരുവനന്തപുരം മെട്രോ വൈകും!

ബസ് സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ

ശബരിമല തീർത്ഥാടന കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഭക്തജനങ്ങളുടെ വൻ തിരക്ക് പരിഗണിച്ച്, യാത്ര കൂടുതൽ സുഗമമാക്കാൻ പുതിയ പദ്ധതിയുമായി കെഎസ്ആർടിസി ഇതിന്റെ ഭാഗമായി കായംകുളം, മാവേലിക്കര യൂണിറ്റുകളിൽ നിന്ന് പ്രത്യേക അധിക സർവീസുകൾ ആരംഭിക്കാനും തീരുമാനമായി. പ്രധാന റെയിൽവേ-റോഡ് യാത്രാ കേന്ദ്രങ്ങളെയും ബസ് സ്റ്റേഷനുകളെയും ശബരിമല ബേസ് ക്യാമ്പുകളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ ക്രമീകരിക്കുന്നത്.

ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്ന തീർത്ഥാടകർക്ക് മറ്റ് പ്രധാന ഡിപ്പോകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കാതെ പെട്ടെന്ന് തന്നെ പമ്പയിലെത്താൻ ഈ പ്രാദേശിക സർവീസുകൾ സഹായിക്കും. സീസണിന്റെ ആദ്യ ഘട്ടത്തിൽ, ഡ്രൈവർമാർ, കണ്ടക്ടർമാർ, സാങ്കേതിക ജീവനക്കാർ എന്നിവരടങ്ങുന്ന 678 പേരെ പമ്പയിലും നിലയ്ക്കലുമായി വിന്യസിക്കും. തിരക്ക് വർധിക്കുന്ന രണ്ടാം ഘട്ടത്തിൽ, ഈ ജീവനക്കാരുടെ എണ്ണം 778 ആയി ഉയർത്തും.

കെഎസ്ആർടിസിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് നിലയ്ക്കൽ- പമ്പ ചെയിൻ സർവീസ്. യാത്രാകേന്ദ്രങ്ങളിലെ തിരക്കും കാത്തിരിപ്പ് സമയവും ഒഴിവാക്കിക്കൊണ്ട്, ഈ ചെയിൻ സർവീസ് തടസ്സമില്ലാതെയും 24 മണിക്കൂറും പ്രവർത്തിക്കുന്നത് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇക്കൊല്ലവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:

KSRTC has finalised comprehensive transport arrangements for the upcoming Mandala-Makaravilakku pilgrimage season. A key focus area for KSRTC is the Nilakkal-Pamba chain service.

Follow Us