NH 66 in Kerala: ഇരുചക്രവാഹനങ്ങള്‍ക്ക് സര്‍വീസ് റോഡ്; പുതിയ ഹൈവേയിലേക്ക് ബൈക്കിന് പ്രവേശനമില്ല

National Highway Widening: കേരളത്തില്‍ പലയിടങ്ങളും ബൈപ്പാസുകളില്‍ സര്‍വീസ് റോഡില്ല. ഇത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി സര്‍വീസ് റോഡിലേക്ക് വീണ്ടും കയറണം. പാലങ്ങളിലും പുഴയ്ക്ക് കുറുകെയും സര്‍വീസ് റോഡ് ഉണ്ടായിരിക്കില്ല. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ക്ക് എക്‌സ്പ്രസ് ഹൈവ വഴി പോകാം

NH 66 in Kerala: ഇരുചക്രവാഹനങ്ങള്‍ക്ക് സര്‍വീസ് റോഡ്; പുതിയ ഹൈവേയിലേക്ക് ബൈക്കിന് പ്രവേശനമില്ല

ദേശീയപാത

Updated On: 

24 Apr 2025 | 01:33 PM

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ ദേശീയപാത 66 ന്റെ പണി പുരോഗമിക്കുകയാണ്. പുതിയ ഹൈവേയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അവര്‍ സര്‍വീസ് റോഡ് വഴിയാണ് പോകേണ്ടത്.

എക്‌സ്പ്രസ് ഹൈവേകളിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും സര്‍വീസ് റോഡ് ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ കേരളത്തില്‍ പലയിടത്തുമുള്ള ബൈപ്പാസുകളില്‍ സര്‍വീസ് റോഡില്ല. ഇത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി സര്‍വീസ് റോഡിലേക്ക് വീണ്ടും കയറണം. പാലങ്ങളിലും പുഴയ്ക്ക് കുറുകെയും സര്‍വീസ് റോഡ് ഉണ്ടായിരിക്കില്ല. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ക്ക് എക്‌സ്പ്രസ് ഹൈവ വഴി പോകാം.

60 മീറ്റര്‍ ഉണ്ടായിരുന്ന ആറ് വരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയതോടെ സര്‍വീസ് റോഡിന് സ്ഥല പരിമിതിയുണ്ടായി. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത കുറഞ്ഞ് പോകുന്ന വാഹനങ്ങള്‍ക്ക് ഏറ്റവും ഇടതുവശത്തെ ലൈന്‍ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ബസ്‌ബേകള്‍ സര്‍വീസ് റോഡില്‍ ഉണ്ടായിരിക്കില്ല, അവിടങ്ങളില്‍ ബസ് ഷെല്‍ട്ടറുകള്‍ മാത്രമായിരിക്കും. നാലര മീറ്റര്‍ നീളവും 1.8 മീറ്റിര്‍ വീതിയുമായിരിക്കും ഇതിനുണ്ടായിരിക്കുക. രണ്ട് മീറ്റര്‍ വീതിയുള്ള നടപ്പാതയിലാണ് ഷെല്‍ട്ടറിന്റെ സ്ഥാനം.

Also Read: Malavika G Nair : കുഞ്ഞുണ്ടായി 17-ാംദിവസം പരീക്ഷ എഴുതി; അവസാന ശ്രമത്തിൽ സിവിൽ സർവ്വീസ് 45-ാം റാങ്ക്

സര്‍വീസ് റോഡുകളില്‍ ഇരു വശത്തേക്കും വാഹനങ്ങള്‍ ഓടിക്കാവുന്നതാണ്. ഓവുചാലുകള്‍ക്ക് മുകളില്‍ സ്ലാബിട്ടു. ഇത് റോഡായി ഉപയോഗിക്കാവുന്നതാണ്. അടിപ്പാതകളില്‍ സൈക്കിള്‍ വഴിയില്ല. സര്‍വീസ് റോഡില്‍ നിന്നും ഹൈവേയിലേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും വഴികളുണ്ട്.

 

Follow Us
Related Stories
Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; സുഹൃത്തുക്കൾ സംഘം ചേർന്ന് ആക്രമിച്ച് മോചിപ്പിച്ചു, കേസ്
നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്
ലഹരിസംഘങ്ങളുമായുള്ള അധ്യാപികമാരുടെ ഇടപാട് ഇന്‍സ്റ്റഗ്രാമിലൂടെ; പിന്നില്‍ വലിയ ശൃംഖല! വടകര എംഡിഎംഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്‌
സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, എം.ആര്‍ അജിത് കുമാറിന് തിരിച്ചടി; ഡി.ജി.പി സ്വപ്‌നവും അകലെ
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി