Vadakara MDMA Case: വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു, സംഭവം പോലീസ് സ്റ്റേഷനു മുന്നിൽ വച്ച്

Vadakara MDMA Case Accused Keerthana Stabbed: വടകര എംഡി എം എ കേസിലെ പ്രതിയായ മുൻ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. പോലീസ് സ്റ്റേഷനിന് മുന്നിൽ വച്ചായിരുന്നു കീർത്തനയ്ക്ക് നേരെ ആക്രമണം നടന്നത്. കീർത്തനയുടെ പങ്കാളിയായ പേരാമ്പ്ര സ്വദേശി ജിനീഷാണ് ആക്രമണം നടത്തിയത്. കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ 10 മണിയോടെ വടകര പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടാൻ എത്തിയ കീർത്തനയെ ഇയാൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

Vadakara MDMA Case: വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു, സംഭവം പോലീസ് സ്റ്റേഷനു മുന്നിൽ വച്ച്

Vadakara Mdma Case Accused Keerthana

Published: 

26 Sep 2026 | 05:34 PM

കോഴിക്കോട്: വടകര എംഡി എം എ കേസിലെ പ്രതിയായ മുൻ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. പോലീസ് സ്റ്റേഷനിന് മുന്നിൽ വച്ചായിരുന്നു കീർത്തനയ്ക്ക് നേരെ ആക്രമണം നടന്നത്. കീർത്തനയുടെ പങ്കാളിയായ പേരാമ്പ്ര സ്വദേശി ജിനീഷാണ് ആക്രമണം നടത്തിയത്. കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ 10 മണിയോടെ വടകര പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടാൻ എത്തിയ കീർത്തനയെ ഇയാൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ജിനീഷിന്റെ മാരകമായ ആക്രമണത്തിൽ കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്താണ് കീർത്തനയ്ക്ക് ഏറ്റത്. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ ആയിരുന്നു എത്തിച്ചത്. സംഭവത്തിൽ ജിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറായ ജിനീഷ് എംഡി എം എ കേസിൽ കീർത്തന പിടിയിലാകുന്നത് വരെ ഇരുവരും ഒരുമിച്ച് ആയിരുന്നു താമസം. എന്നാൽ കേസിൽ ജാമ്യം ലഭിച്ച കീർത്തനൂർ ഇറങ്ങിയതോടെ ബന്ധത്തിൽ അകൽച്ച ഉണ്ടായി എന്നാണ് വിവരം.

Also Read: അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, സമയത്തിലും മാറ്റം

കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് വിഭാഗം താൽക്കാലിക അധ്യാപികയായ കീർത്തന അറസ്റ്റിലായതിനു ശേഷം ആണ് മയക്കു മരുന്ന് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കീർത്തന മാത്രമല്ല ഒപ്പം ഉണ്ടായിരുന്ന മറ്റ് അധ്യാപികമാരും എംഡി എം എ ഇടപാടിൽ പങ്കാളികളാണ് എന്ന വിവരം പുറത്തുവന്നു. അധ്യാപികമാർ തന്നെ മയക്കുമരുന്ന് വാഹകരായി എന്നുള്ള വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കേസിൽ കീർത്തനയ്ക്ക് ജാമ്യം ലഭിച്ചത്. മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന് നിരീക്ഷിച്ചാണ് കോടതി അവർക്ക് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥാന് മുന്നിൽ ഹാജരായി ഒപ്പ് രേഖപ്പെടുത്തണമെന്ന് വ്യവസ്ഥയിൽ പറഞ്ഞിരുന്നു.ഇതു പ്രകാരമാണ് കീർത്തന പോലീസ് സ്റ്റേഷനിൽ എത്തിയത്.

അതേസമയം എംഡിഎംഎ കേസിലെ മുഖ്യപ്രതി എന്ന് കരുതുന്നയാളെ ഇതുവരെയും പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ കേസിലെ ഒന്നാം പ്രതിയായ സഫ്വാനും മൂന്നാം പ്രതിയായ കാവ്യക്കും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ വടകരയിൽ വഴിയരികത്തു നിന്ന് സഫ്വാനെ എംഡിഎംഐയുമായി പിടികൂടിയതോടെയാണ് കേസ് തുടങ്ങിയത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് അധ്യാപികമാർ ഉൾപ്പെടെ കൂടുതൽ പേർ പിടിയിലാകുന്നത്.

English Summary

Keerthana, a former teacher and an accused in the Vadakara MDMA case, was stabbed. The attack took place in front of the police station. The assault was carried out by her partner, Jineesh, a native of Perambra.

Loading...
Unable to load recommendations.
Follow Us
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം