Valparai Accident: കണ്ണീരായി വാൽപ്പാറ യാത്ര; ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

Valparai Traveler Accident : 12 അധ്യാപകരും ഡ്രൈവറും ഉൾപ്പെട്ട വാഹനമാണഅ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ വാഹനം പൂർണമായി തകർന്ന നിലയിലാണ്. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽ നിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റ നാല് പേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Valparai Accident: കണ്ണീരായി വാൽപ്പാറ യാത്ര; ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം, അപകടത്തിൽപ്പെട്ട ട്രാവലർ

Updated On: 

17 Apr 2026 | 08:56 PM

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ (Valparai Accident) കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. ഏഴ് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായത്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്.

12 അധ്യാപകരും ഡ്രൈവറും ഉൾപ്പെട്ട വാഹനമാണഅ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ വാഹനം പൂർണമായി തകർന്ന നിലയിലാണ്. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽ നിന്ന് ഒന്‍പതാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

ALSO READ: തെങ്ങുകയറ്റത്തിനിടെ അപകടം സംഭവിച്ചു; രണ്ടാഴ്ചയായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഗുരുതരമായി പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. ഡ്രൈവറടക്കം നാല് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുവെയാണ് അപകടം നടന്നത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.

വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. സംഘത്തിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. വാൽപാറയിൽ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. എട്ടു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ദാരുണമായ അപകടത്തിൽ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us
ചക്ക വേഗത്തില്‍ പഴുപ്പിക്കാം, ഇതാ ടിപ്‌സ്‌
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്