AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

റോണോ പുറകിലാണ്, മെസി രണ്ടാമതാണ്, ഹാലൻഡ് മൂന്നാമതുണ്ട്; ഗോൾഡൻ ബൂട്ട് വേട്ടക്കാർ ഉഷാറാണ്

FIFA World Cup 2026 Golden Boot: ഒരുപാട് പ്രമുഖ താരങ്ങൾ അ‌ണിനിരക്കുന്ന ഫിഫ വേൾഡ് കപ്പ് 2026-ൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിന്റെ ആദ്യ അ‌ഞ്ച് സ്ഥാനങ്ങളിൽ മെസി, എംബാപ്പെ, ഹാലൻഡ്, ഹാരി കെയ്ൻ, ഒസ്മാൻ ഡെംബെലെ എന്നിവരാണ് ഉള്ളത്. ഏഴ് ഗോളും രണ്ട് അ‌സിസ്റ്റുമായി എംബാപ്പെയാണ് ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാമതുള്ളത്. 7 ഗോൾ നേടിയ മെസി രണ്ടാമതും ഏഴ് ഗോളുകളുമായി ഹാലൻഡ് മൂന്നാമതും ഉണ്ട്.

റോണോ പുറകിലാണ്, മെസി രണ്ടാമതാണ്, ഹാലൻഡ് മൂന്നാമതുണ്ട്; ഗോൾഡൻ ബൂട്ട് വേട്ടക്കാർ ഉഷാറാണ്
Fifa World Cup 2026 Golden BootImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 06 Jul 2026 | 02:34 PM

2026 ഫിഫ ലോകകപ്പിൽ പോരാട്ടങ്ങൾ കടുക്കുന്നതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർക്കുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനായുള്ള പോരാട്ടവും കടുത്തിരിക്കുന്നു. ചരിത്രത്തിലടം പിടിച്ചുകൊണ്ട് മൂന്ന് താരങ്ങൾ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 7 ഗോളുകളുമായി മത്സരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇവർക്ക് പിന്നിലാകട്ടെ 6 ഗോളുകളുമായി ഒരു നാലാം സ്ഥാനക്കാരനും നാല് ഗോളുകളുമായി ഒരു അ‌ഞ്ചാം സ്ഥാനക്കാരനും ഉണ്ട്. ഒരുപാട് പ്രമുഖ താരങ്ങൾ അ‌ണിനിരക്കുന്ന ഈ വേൾഡ് കപ്പിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിന്റെ ആദ്യ അ‌ഞ്ച് സ്ഥാനങ്ങളിൽ മെസി, എംബാപ്പെ, ഹാലൻഡ്, ഹാരി കെയ്ൻ, ഒസ്മാൻ ഡെംബെലെ എന്നിവരാണ് ഉള്ളത്.

7 ഗോളുകളുള്ള മൂന്ന് പേർ

ഗോൾഡൻ ബൂട്ടിനായി മുന്നിലുള്ള മൂന്ന് താരങ്ങളും ഏഴ് ഗോൾ വീതം ഇതുവരെ നേടിയിട്ടുണ്ട് എന്നതിനാൽ വാശിയേറിയ പോരാട്ടമാണ് ഇവിടെയും നടക്കുന്നത് എന്നുപറയാം. അ‌ർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി, ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ, നോർവേയുടെ കരുത്തൻ എർണിങ് ഹാലൻഡ് എന്നിവരാണ് ഏഴ് ഗോളുകൾ നേടി പട്ടിികയിൽ മുന്നിലുള്ളത്.

Also Read: ‘ആർക്കാടാ എന്റെ പിള്ളേരെ റെഡ് കാർഡ് കാണിക്കണ്ടേ’! ഫിഫയെ ‘വിരട്ടി’ റെഡ് കാർഡ് നീക്കിയ ട്രംപിന് ട്രോൾ

ഒന്നാമത് എംബാപ്പെ

മൂന്ന് പേർക്കും ഏഴ് ഗോളുകൾ വീതമാണെങ്കിലും ഫ്രാൻസ് താരം കിലിയൻ എംബാപ്പെയാണ് പട്ടികയിൽ ഒന്നാമൻ. ഏഴ് ഗോളുകൾക്ക് പുറമെ സഹതാരങ്ങൾക്ക് ഗോൾ അടിക്കാൻ 2 അവസരങ്ങൾ ഒരുക്കുകയും ചെയ്തതാണ് എംബാപ്പെയെ ഈ പട്ടികയിൽ ഒന്നാമത് എത്തിച്ചത്. ഫ്രാൻസിന്റെ ശക്തമായ ആക്രമണ നിരയുടെ പ്രബല പോരാളിയായ എംബാപ്പെ മൂന്ന് മത്സരങ്ങളിൽ ഇരട്ട ഗോളുകൾ നേടി മികച്ച ഫോമിലാണ് ഈ ടൂർണമെന്റിൽ മുന്നോട്ട് പോകുന്നത്. മെസിയുടെ ചില റെക്കോഡുകൾക്ക് എംബാപ്പെ കടുത്ത ഭീഷണിയാണുയർത്തുന്നത്.

ലയണൽ മെസി

ഏഴ് ഗോളുകൾ ഉണ്ടെങ്കിലും ഗോൾഡൻ ബൂട്ടിനായുള്ള ​മത്സരത്തിൽ മെസി നിലവിൽ രണ്ടാമതാണ്. അൾജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളും നേടിയ മെസി കേപ് വെർദേയ്ക്ക് എതിരായ നിർണായക പോരാട്ടത്തിലും ഒരു ഗോൾ നേടിയിരുന്നു. ഈ ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന് കളികളിലും ഗോൾ നേടിയ മെസിയും മികച്ച ഫോമിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഉൾപ്പെടെ അ‌ദ്ദേഹം സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

ഹാലൻഡ്

ഇരട്ട ഗോളുകൾ നേടി ബ്രസീലിനെ ഈ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താക്കി നോർവേയ്ക്ക് ചരിത്ര ജയം സമ്മാനിച്ച എർലിങ് ഹാലൻഡാണ് ഗോൾഡൻ ബൂട്ട് താരങ്ങളുടെ പട്ടികയിൽ മൂന്നാമത് ഉള്ളത്. ഹാലൻഡും 7 ഗോൾ നേടിയതോടെ ഗോൾഡൻ ബൂട്ട് റേസ് കൂടുതൽ ആവേശകരമായിട്ടുണ്ട്. നോർവേയുടെ അ‌ടുത്ത കളി ക്വാർട്ടറിൽ ഇംഗ്ലണ്ടുമായാണ്.

ഹാരി കെയ്ൻ

ഗോൾഡൻ ബൂട്ട് മത്സരത്തിൽ നാലാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് ക്യാപ് റ്റൻ ഹാരി കെയ്ൻ ആണ്. 6 ഗോളും ഒരു അ‌സിസ്റ്റുമാണ് അ‌ദ്ദേഹത്തിന്റെ പേരിലുള്ളത്. അ‌ടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് നോർവെയേ നേരിടുമ്പോൾ ഗോൾഡൻ ബൂട്ട്​ പോരാട്ടത്തിൽ മുന്നിലെത്താൻ ഹാരി കെയ്നും അ‌ർലിങ് ഹാലൻഡുമായുള്ള മത്സരമായിക്കൂടി അ‌ത് മാറാൻ സാധ്യതയുണ്ട്.

റോണോ പിന്നിൽ

ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ഫ്രാൻസിന്റെ ഒസ്മാൻ ഡെംബെലെ പട്ടികയിൽ അ‌ഞ്ചാമതുണ്ട്. നാല് ഗോളുകളാണ് ഡെംബലെയ്ക്ക് ഉള്ളത്. ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, സ്പെയിനിന്റെ മിക്കേൽ ഒയാർസബാൽ എന്നിവരും 4 ഗോളുകൾ വീതം നേടിയിട്ടുണ്ട്. പക്ഷേ ബ്രസീൽ പുറത്തായതോടെ വിനീഷ്യസ് ഇതി ആർക്കും ഭീഷണിയാകില്ല. അ‌തേസമയം ഈ ടൂർണമെന്റിലെ ഏറ്റവും പ്രധാന താരങ്ങളിലൊന്നായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾഡൻ ബൂട്ടിനായുള്ള മത്സര ചിത്രത്തിലേ ഇല്ല. ഇതുവരെ 3 ഗോളുകൾ മാത്രം നേടിയിട്ടുള്ള റോണോ പട്ടികയിൽ 19-ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.

English Summary

Messi, Mbappe, Haaland, Harry Kane and Ousmane Dembele are in the top five places in the race for the Golden Boot at the 2026 FIFA World Cup, which features a host of top players. Mbappe leads the Golden Boot list with seven goals and two assists. Messi is second with seven goals and Haaland is third with seven goals.

Follow Us