Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Vizhinjam Gold Fraud Case: വിഴിഞ്ഞത്തെ സ്വകാര്യ പണമിടമപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിശ്വസിച്ച് കൈമാറിയ സ്വര്‍ണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. വിഴിഞ്ഞത്തെ സ്വകാര്യ സര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ അഞ്ജു (28 വയസ്സ്), ഐശ്വര്യ (32 വയസ്സ് ) എന്നിവരാണ് വഞ്ചനയ്ക്കിരയായി ആത്മഹത്യ ചെയ്തത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വകാര്യ പണമിടമപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിശ്വസിച്ച് കൈമാറിയ സ്വര്‍ണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. വിഴിഞ്ഞത്തെ സ്വകാര്യ സര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ അഞ്ജു (28 വയസ്സ്), ഐശ്വര്യ (32 വയസ്സ് ) എന്നിവരാണ് വഞ്ചനയ്ക്കിരയായി ആത്മഹത്യ ചെയ്തത്. ജൂണ്‍ 30 നാണ് ശീതള പാനീയം വാങ്ങി അതില്‍ വിഷം കലര്‍ത്തി കഴിച്ചത്. സംഭവത്തില്‍ വെങ്ങാനൂര്‍ പനങ്ങോട് ശ്യാമളാലയത്തില്‍ സിന്ധു കുമാരി എന്ന സ്ത്രീ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരുടെ ചതിയില്‍ പെട്ടാണ് തങ്ങള്‍ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് യുവതികളുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.
യുവതികളെ പറഞ്ഞ് വഞ്ചിച്ച് 70 പവനോളം സ്വര്‍ണമാണ് സിന്ധു കൈക്കലാക്കിയത്. തുടര്‍ന്ന് ഇത് തിരികെ ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞ് മാറുകയും ഒടുവില്‍ സ്വര്‍ണം തന്നതിന് തെളിവുണ്ടോ എന്ന് ചോദിക്കുകയും തിരികെ തരില്ലെന്ന് പറയുകയുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഐശ്വര്യ ബന്ധുവിന്റെ വീട്ടിലെത്തി കടമായി 300 രൂപ വാങ്ങുകയും അത് ഉപയോഗിച്ച് ഇരുവരും വിഷം വാങ്ങി കഴിക്കുകയായിരുന്നു എന്നുമാണ് വിവരം. സിന്ധുവിനെതിരെ നിരവധി പാരതികളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതുവരെ സമാന സ്വഭാവുള്ള 12 പരാതികളാണ് പോലീസിന് കിട്ടിയിരിക്കുന്നത്. ഇത്തരത്തില്‍ 100 പവനിലധികം സ്വര്‍ണം തട്ടിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
തട്ടിപ്പ് നടത്തിയ പണം പ്രധാനമായും ആഡംബര ജീവിതത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത് എന്നും സുചനയുണ്ട്. സിന്ധു ഒറ്റയ്ക്കാണോ അതോ അവര്‍ക്ക് പിന്നില്‍ ഏതെങ്കിലും റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അഞ്ജുവും ഐശ്വര്യയും ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി എത്തിയിരുന്ന സിന്ധു പതിയെ പതിയെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയത്.
ആദ്യമൊക്കെ ഇവര്‍ക്ക് കമ്മീഷനായി പണവും സ്വര്‍ണം തിരികെ നല്‍കുകയും ചെയ്തു. ഇത് വ്ശ്വാസ്യത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ സ്വര്‍ണം സ്ഥാപനത്തില്‍ നിന്ന് സ്വന്തമാക്കി. ഇത് തിരികെ കിട്ടതെ വന്നപ്പോള്‍ യുവതികള്‍ സ്വന്തം നിലയക്ക് പണം കണ്ടെത്തി കുറച്ചൊക്കെ സ്വര്‍ണം ഇടപാട് കാര്‍ക്ക് തിരികെ നല്‍കി. എന്നാല്‍ ഒടുവില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ആയി. തുടര്‍ന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതും ഒടുവില്‍ മരണമുണ്ടായതും. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തി വരുന്നത്. സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍ ഇനിയും വന്നേക്കാമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക പിന്തുണയാവശ്യമുള്ളവര്‍ വിദഗ്ധരുടെ സഹായം തേടുക. ഹെല്‍പ് ലൈന്‍ നമ്പറുകള്‍ 1056, 0471 2552056.)
English Summary
More Findings have emerged regarding the suicides of two young women employed at a private financial firm in Vizhinjam. The two decided to end their lives together after failing to retrieve gold they had entrusted to the firm. Anju (28) and Aishwarya (32), employees of the private gold loan firm in Vizhinjam, took their own lives after falling victim to fraud.