AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vlogger Yadhu Girish: മൂന്ന് യുവതികളുടെ പീഡന പരാതി, വ്ലോഗർ തൃശ്ശൂരിൽ അറസ്റ്റിൽ

Vlogger Yadhu Girish Case: 15 യുവതികൾ യുവതികൾ പീഡിപ്പിക്കപ്പെട്ടതായാണ് പോലീസിൻ്റെ വിവരം. തൃശ്ശൂർ ക്രൈം ഡിറ്റാച്ച്മെന്റ് എസിപിയുടെ നേതൃത്വത്തിൽ ഇവരുടെ മൊഴിയെടുക്കാനുള്ള നടപടികൾ നടന്നുവരികയാണ്

Vlogger Yadhu Girish: മൂന്ന് യുവതികളുടെ പീഡന പരാതി, വ്ലോഗർ തൃശ്ശൂരിൽ അറസ്റ്റിൽ
Yadhu GirishImage Credit source: social media
Arun Nair
Arun Nair | Updated On: 20 Feb 2026 | 08:18 PM

തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം വ്ലോഗർ അറസ്റ്റിൽ. തൃശ്ശൂർ താണ്യം സ്വദേശിയായ യദു ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മൂന്ന് യുവതികളുടെ പരാതിയിലാണ് അറസ്റ്റ്. അതേസമയം 15 യുവതികൾ യുവതികൾ പീഡിപ്പിക്കപ്പെട്ടതായാണ് പോലീസിൻ്റെ വിവരം. തൃശ്ശൂർ ക്രൈം ഡിറ്റാച്ച്മെന്റ് എസിപിയുടെ നേതൃത്വത്തിൽ ഇവരുടെ മൊഴിയെടുക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ കാഴ്ചക്കാരുള്ള വ്ലോഗറാണ് യദു , യാദ് ജി വന്നേരി എന്നാണ് ഇയാളുടെ ഇൻസ്റ്റഗ്രാം ഐഡി. പല വീഡിയോകളും വൺ മില്യണിൽ മീതെ കാഴ്ചക്കാരുണ്ട്. ഇത്തരത്തിൽ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം, വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി ആദ്യം അടുപ്പത്തിലാകും. ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി  ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇൻസ്റ്റാഗ്രാമിൽ പീഡനത്തിന് ഇരയായ പല യുവതികളും പരസ്പരം ചാറ്റ് ബോക്സിൽ സംസാരിച്ചതാണ് പോലീസിന് പരാതി നൽകാൻ ഇവർ തയ്യാറായത്. ഇയാൾ നഗ്ന വീഡിയോകൾ എടുത്ത് ഭീഷണിപ്പെടുത്തുകയും, അങ്ങനെ വ്യാപകമായി യുവതികളിൽനിന്ന് പണം ഈടാക്കിയതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.