Thiruvananthapuram Water Supply : വെള്ളം എടുത്തുവെച്ചോ? നാളെ തിരുവനന്തപുരത്ത് ഇവിടെയെല്ലാം ജലവിതരണം തടസ്സപ്പെടും

Thiruvananthapuram Water Supply Disrupt Updates : കുര്യാത്തി സെക്ഷൻ പരിധിയിലുള്ള ഇടങ്ങളിലാണ് ജല വിതരണം മുടങ്ങുക. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് ജല വിതരണം തടസ്സപ്പെടുക

Thiruvananthapuram Water Supply : വെള്ളം എടുത്തുവെച്ചോ? നാളെ തിരുവനന്തപുരത്ത് ഇവിടെയെല്ലാം ജലവിതരണം തടസ്സപ്പെടും

Representational Image

Published: 

17 Feb 2026 | 10:02 PM

തിരുവനന്തപുരം : തലസ്ഥാനത്തെ ജലവിതരണം വീണ്ടും അവതാളത്തിൽ. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നാളെ ഫെബ്രുവരി 18-ാം ജല വിതരണം മുടങ്ങും. കുര്യാത്തി, പാറ്റൂർ എന്നീ സെക്ഷൻ പരിധിയിൽ വരുന്ന ഇടങ്ങളിലാണ് നാളെ ജല വിതരണം മുടങ്ങുക. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ ജല വിതരണം തടസ്സപ്പെടുമെന്ന് സംസ്ഥാന ജല അതോറിറ്റി അറിയിച്ചു.

നാളെ ജല അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ജല ശുദ്ധീകരണ ശാലയിൽ ശുചീകരണ പ്രവർത്തനങ്ങളും ഭൂതല ജല സംഭരണികളെ ബന്ധിപ്പിക്കുന്ന 600എംഎം വാൽവ് മാറ്റിസ്ഥാപിക്കുന്ന പ്രവർത്തിയും നടക്കുന്നതിനാലാണ് ജല വിതരണം തടസ്സപ്പെടുന്നതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഉപയോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് KWA അറിയിപ്പ് നൽകി.

ALSO READ : തിരുവനന്തപുരത്ത് അവധി വരുന്നു, ഒപ്പം മദ്യ നിരോധനവും, ഈ ദിവസം ഓർത്തുവെച്ചോളൂ

നാളെ ജല വിതരണം മുടങ്ങുന്ന സ്ഥലങ്ങൾ

കുര്യാത്തി സെക്ഷൻ – തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി വാർഡുകൾ

പാറ്റൂർ സെക്ഷൻ – ശ്രീകണ്ഠേശ്വരം, പാൽകുളങ്ങര വാർഡുകളി തുടങ്ങിയ വാർഡുകളിലാണ് ജലവിതരണം മുടങ്ങുക.

സമയം : നാളെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് ജലവിതരണം മുടങ്ങുക

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ