Thamarassery Churam: താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ ഓടിത്തുടങ്ങി; വലിയ വാഹനങ്ങൾക്ക് നിരോധനം തുടരും

Thamarassery Churam Traffic: ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി ഏഴോടെയാണ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ​ദേശീയപാത 766ലെ ഗതാ​ഗതം തടസ്സപ്പെടുകയായിരുന്നു.

Thamarassery Churam: താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ ഓടിത്തുടങ്ങി; വലിയ വാഹനങ്ങൾക്ക് നിരോധനം തുടരും

Thamarassery Churam

Published: 

29 Aug 2025 | 02:26 PM

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചില് മൂലം ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങൾ ‍കടത്തിവിടാൻ തുടങ്ങി. മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറകളും വലിയ മരങ്ങളും മണ്ണും ചെളിയും ഉൾപ്പെടെ വീണ് റോഡിലൂടെയുള്ള ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടിരുന്നു.

അതേസമയം ​ഗതാ​ഗതം പൂർണമായും പുനഃരാരംഭിച്ചിട്ടില്ല. ചുരത്തിലൂടെ ചരക്ക് ലോറികൾക്കും ഭാരമുള്ള വലിയ വാഹനങ്ങൾക്കുമുള്ള നിരോധനം തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. ഇനി വരുന്ന മണിക്കൂറിൽ മഴയുടെ ശക്തി കുറഞ്ഞാൽ മാത്രമെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള അനുമതി നൽകുകയുള്ളൂ. എത്രയും വേ​ഗം ചുരത്തിലെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കുമെന്നാണ് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചത്.

ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി ഏഴോടെയാണ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ​ദേശീയപാത 766ലെ ഗതാ​ഗതം തടസ്സപ്പെടുകയായിരുന്നു. മണ്ണിടിച്ചിലിന് പിന്നാലെ ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിൽ കുഴപ്പങ്ങൾ ഇല്ലെന്നാണ് കണ്ടെത്തിയത്.

താമരശ്ശേരി ചുരത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ കുറ്റ്യാടി, നാടുകാണി ചുരങ്ങളിലൂടെയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. ഭാരമേറിയ വലിയ വാഹനങ്ങൾ ഇപ്പോഴും ഈ ചുരങ്ങൾ വഴിയാണ് കടന്നുപോകുന്നത്. അതിനിടെ ചുരത്തിലുണ്ടായ പ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ
Private Bus: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും, എറണാകുളത്ത് ഒറ്റ ദിവസം 80 കേസുകൾ, 1.30 ലക്ഷം രൂപ പിഴ
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി, ഞാൻ എഴുന്നേറ്റ് വിഎസേ പറ്റില്ലാന്ന് പറഞ്ഞു: ജി സുധാകരൻ
Pinarayi Vijayan: സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ
MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
8,699 രൂപയുടെ ഐടെൽ സ്മാർട്ട്ഫോൺ!
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ