Mario Joseph – Gigi Mario: മാരിയോ ജോസഫായി മാറിയ സുലൈമാൻ; റിലേഷൻഷിപ്പ് കോച്ചായ ജിജി: ദമ്പതിമാർക്കിടയിൽ സംഭവിച്ചതെന്ത്?

What Happened Between Mario Joseph And Gigi Mario: മോട്ടിവേഷണൽ ക്ലാസുകൾ നൽകിവന്നിരുന്ന മാരിയോ ജോസഫ് - ജിജി മാരിയോ ദമ്പതികൾക്ക് എന്താണ് സംഭവിച്ചത്? വിശദാംശങ്ങൾ അറിയാം.

Mario Joseph - Gigi Mario: മാരിയോ ജോസഫായി മാറിയ സുലൈമാൻ; റിലേഷൻഷിപ്പ് കോച്ചായ ജിജി: ദമ്പതിമാർക്കിടയിൽ സംഭവിച്ചതെന്ത്?

മാരിയോ ജോസഫ്, ജിജി മാരിയോ

Updated On: 

13 Nov 2025 13:05 PM

ദാമ്പത്യജീവിതം മെച്ചപ്പെടുത്താനുള്ള മോട്ടിവേഷണൽ ക്ലാസുകളിലൂടെ പ്രശസ്തരായ മാരിയോ ജോസഫ് – ജിജി മാരിയോ ദമ്പതിമാരുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. മാരിയോ ജോസഫിനെതിരെ ഭാര്യ ജിജി ഗാർഹികപീഡനത്തിന് കേസ് നൽകിയതോടെയാണ് കുടുംബജീവിതം മെച്ചപ്പെടുത്താനുള്ള ഉപദേശം നൽകുന്ന ദമ്പതിമാരുടെ ദാമ്പത്യജീവിതം താറുമാറാണെന്ന വിവരം പുറത്തറിയുന്നത്.

സുലൈമാൻ എന്ന മാരിയോ ജോസഫിൻ്റെ ഭൂതം
ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ ആണ് പിന്നീട് മാരിയോ ജോസഫ് ആയി മാറിയത്. ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറിയ സുലൈമാൻ മാരിയോ ജോസഫ് എന്ന പേര് സ്വീകരിച്ചു. പിന്നീടാണ് ഇയാൾ ജിജിയെ വിവാഹം കഴിക്കുന്നത്. ക്രിസ്തുമതത്തിലെത്തി പ്രഭാഷകനായ മാരിയോയ്ക്കൊപ്പം അതേ ആശയങ്ങളുള്ള ജിജിയും ചേർന്നു. ഇവരുടെ പ്രഭാഷണങ്ങൾ മുൻപ് തന്നെ പലതവണ വിവാദത്തിലായിരുന്നു.

Also Read: Jasna Salim: ഗുരുവായൂരിൽ കണ്ണനെ കാണാൻ പോകുവാ… പക്ഷെ എന്റെ തുളസി അയാൾ വെട്ടി നശിപ്പിച്ചു; ആരോപണവുമായി ജസ്ന സലീം

കുടുംബപ്രശ്നങ്ങൾക്കുള്ള അവസാന സ്റ്റോപ്പ് പരിഹാരം
കുടുംബപ്രശ്നങ്ങൾക്കുള്ള അവസാന സ്റ്റോപ്പ് പരിഹാരമാണ് മാരിയോ – ജിജി ദമ്പതിമാർ. ദമ്പതികൾക്കായുള്ള ധ്യാനകേന്ദ്രങ്ങൾ സംഘടിപ്പിക്കുകയും കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനുള്ള കൗൺസിലിംഗ് നടത്തിയും ഇവർ പ്രശസ്തരായി. ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസുകൾ നടത്തിയിട്ടുണ്ട്. ലൈഫ്സ്റ്റൈൽ കോച്ച് എന്നാണ് ജിജി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഫിലോകാലിയ എന്ന സംഘടന വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ. ജീവകാരുണ്യപ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വഴക്കിനിടയിൽ മാരിയോ സെറ്റ് ടോപ്പ് ബോക്സ് കൊണ്ട് തൻ്റെ തല അടിച്ചുപൊട്ടിച്ചെന്ന് ജിജി പരാതിപ്പെട്ടിരുന്നു. തൻ്റെ കയ്യിൽ കടിച്ചു. 70000 രൂപയുടെ മൊബൈൽ ഫോൺ നിലത്തേക്കെറിഞ്ഞ് നശിപ്പിച്ചു എന്നും ചാലക്കുടി പോലീസിന് നൽകിയ പരാതിയിൽ ജിജി പറഞ്ഞു. കഴിഞ്ഞ 9 മാസമായി ഇവർ വേർപിരിഞ്ഞ് കഴിയുകയാണെന്നാണ് എഫ്ഐആർ. പ്രശ്നം പരിഹരിക്കാൻ ഒക്ടോബർ 25ന് വൈകിട്ട് അഞ്ചരയോടെ ജിജി മാരിയോയുടെ വീട്ടിലെത്തിയിരുന്നു. സംസാരത്തിനിടെയാണ് സംഘർഷമുണ്ടായത്.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ