AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Illikkal Kallu: മേഘങ്ങൾ തൊട്ടുരുമ്മുന്ന വിസ്മയം; കോട്ടയത്തിൻ്റെ കിരീടമായ ഇല്ലിക്കൽ കല്ല്

Illikkal Kallu Crown of Kottayam: കോട്ടയത്തിൻ്റെ നെറുകയിലെ പൊൻതൂവൽ എന്നാണ് സഞ്ചാരികൾ ഈ പ്രകൃതിവിസ്മയത്തെ വിശേഷിപ്പിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ, കോട്ടയം ജില്ലയുടെ ആകാശസീമയിൽ ഒരു കിരീടം പോലെ തലയുയർത്തി നിൽക്കുന്ന പ്രകൃതിവിസ്മയമാണ് ഇല്ലിക്കൽ കല്ല്.

Illikkal Kallu: മേഘങ്ങൾ തൊട്ടുരുമ്മുന്ന വിസ്മയം; കോട്ടയത്തിൻ്റെ കിരീടമായ ഇല്ലിക്കൽ കല്ല്
Illikkal Kallu Travel Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 14 Mar 2026 | 01:46 PM

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ, ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും മികച്ച് ടൂറിസ്റ്റ് സ്പോട്ടാണ്. കോട്ടയത്തിൻ്റെ നെറുകയിലെ പൊൻതൂവൽ എന്നാണ് സഞ്ചാരികൾ ഈ പ്രകൃതിവിസ്മയത്തെ വിശേഷിപ്പിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ, കോട്ടയം ജില്ലയുടെ ആകാശസീമയിൽ ഒരു കിരീടം പോലെ തലയുയർത്തി നിൽക്കുന്ന പ്രകൃതിവിസ്മയമാണ് ഇല്ലിക്കൽ കല്ല്.

മഴക്കാലമെത്തിയാൽ മഞ്ഞും മഴയും മേഘങ്ങളും മത്സരിച്ച് നൃത്തം ചെയ്യുന്ന ഈ മലനിരകൾ ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. ഇല്ലിക്കൽ കല്ലിൻ്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ മൂന്ന് കൂറ്റൻ പാറക്കൂട്ടങ്ങളാണ്. ഒരേസമയം വിസ്മയിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഈ പാറക്കൂട്ടങ്ങൾ ഏതൊരാളുടെയും മനസ് കവരുന്ന കാഴ്ച്ചയാണ്.

ALSO READ: പമ്പയുടെ മാറിൽ വിരിഞ്ഞ ‘തേൻ നദി’; വെച്ചൂച്ചിറയിലുള്ള പെരുന്തേനരുവി കാണാം പോകാം

കൂടക്കല്ല്, കൂനുക്കല്ല്, ഇല്ലിക്കൽ കല്ല് എന്നിങ്ങനെ മൂന്ന് പാറകളാണ് ഈ മലനിരകളെ മനോഹരമാക്കുന്നത്. കുടയുടെ ആകൃതിയിലുള്ള കൂടക്കല്ലാണ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. പേരുപോലെതന്നെ കൂനിനിൽക്കുന്ന രൂപത്തിലുള്ള കൂനുക്കല്ല് പാറക്കൂട്ടം പ്രകൃതിയുടെ മറ്റൊരു വിസ്മയമാണ്. ഇവയ്ക്കിടയിലുള്ള വിശാലമായ പാറക്കെട്ടുകളാണ് ഇല്ലിക്കൽ കല്ലെന്ന് അറിയപ്പെടുന്നത്. മിക്ക സമയങ്ങളിലും ഇവിടെ മൂടൽമഞ്ഞണ്. ഇടയ്ക്ക് വീശുന്ന തണുത്ത കാറ്റിൽ മേഘങ്ങൾ നമുക്കിടയിലൂടെ ഒഴുകിപ്പോകുന്നത് കാണാം.

ആകാശം തെളിഞ്ഞ ദിവസമാണെങ്കിൽ ഇവിടെ നിന്നാൽ അറബിക്കടലിൻ്റെ നേർത്ത നീലരേഖ കാണാനും കോട്ടയം ജില്ലയുടെ ആകാശ ദൃശ്യം ആസ്വദിക്കാനും സാധിക്കും. എന്നാൽ ഈ പാറയെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളും കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്. മാറാരോഗങ്ങൾ മാറ്റുന്ന നീലക്കൊടുവേലി എന്ന അത്ഭുത സസ്യം ഈ മലനിരകളിൽ എവിടെയോ ഉണ്ടെന്നാണ് പണ്ടുമുതൽക്കെ പറയപ്പെടുന്നത്. ഇതു തേടി പണ്ട് ഇവിടെ എത്തിയവരും അവർ മരണപ്പെട്ടതുമായ കഥകളുമുണ്ട്.

ഇല്ലിക്ക കല്ലിലേക്ക് എങ്ങനെ എത്തിച്ചേരാം

കോട്ടയം ജില്ലയിൽ നിന്ന് ഏകദേശം 55 കിലോമീറർ സഞ്ചരിച്ചാൽ ഇല്ലിക്കൽ കല്ലിലേക്ക് എത്തിച്ചേരാനാകും. ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം 15-20 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. താഴ്വാരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ജീപ്പിൽ വേണം ഇല്ലിക്കൽ കല്ലിലേക്ക് പോകാൻ. കൂടാതെ നടന്ന് കയറാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവുമുണ്ട്.

സന്ദർശിക്കാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. കടുത്ത വേനലിൽ പച്ചപ്പ് കുറവായിരിക്കുമെങ്കിലും കാഴ്ചകളെല്ലാം വ്യക്തമായി കാണാം. മഴക്കാലത്ത് അതിശക്തമായ കാറ്റും ഇടിമിന്നലും ഉള്ളതിനാൽ ജാഗ്രത പാലിക്കുകയും വേണം.

 

Follow Us