AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Women Entry: ശബരിമല യുവതിപ്രവേശനം: സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരും ദേവസ്വം ബോർഡും

Sabarimala Women Entry Case: കേസിൽ പുനഃപരിശോധനാ ഹർജികൾ നൽകിയവരും മറ്റ് കക്ഷികളും സത്യവാങ്മൂലം സമർപ്പിക്കേണ്ട അവസാന തീയതിയും ഇന്നാണ്. യുവതിപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാകും സർക്കാർ കോടതിയെ അറിയിക്കുക. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന ആവശ്യമാകും നിലവിൽ സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടുക.

Sabarimala Women Entry: ശബരിമല യുവതിപ്രവേശനം: സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരും ദേവസ്വം ബോർഡും
Sabarimala Women EntryImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Mar 2026 | 06:27 AM

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന (Sabarimala Women Entry) കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും തങ്ങളുടെ നിലപാട് ഇന്ന് സുപ്രീം കോടതിയിൽ അറിയിക്കും. കൂടാതെ കേസിൽ പുനഃപരിശോധനാ ഹർജികൾ നൽകിയവരും മറ്റ് കക്ഷികളും സത്യവാങ്മൂലം സമർപ്പിക്കേണ്ട അവസാന തീയതിയും ഇന്നാണ്. യുവതിപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാകും സർക്കാർ കോടതിയെ അറിയിക്കുക.

ALSO READ: വെള്ളാപ്പള്ളി നടേശനെയടക്കം അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിക്കെതിരെ SNDP അപ്പീൽ നൽകും

ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന ആവശ്യമാകും നിലവിൽ സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടുക. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. സർക്കാരിൻ്റെ ഇപ്പോഴത്തെ മലക്കംമറിച്ചിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. അതേസമയം ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുന്നതിനും വിശ്വാസികളുടെ വികാരം കണക്കിലെടുക്കുന്നതിനും മുൻഗണന നൽകുന്ന സത്യവാങ്മൂലമായിരിക്കും ദേവസ്വം ബോർഡ് സമർപ്പിക്കുക.

2018 സെപ്റ്റംബറിലാണ് യുവതീപ്രവേശം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറത്തുവരുന്നത്. അന്ന് സർക്കാരും ഈ തീരമാനത്തെ അനുകൂലിച്ചിരുന്നതാണ്. വിശ്വാസ സ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മിലുള്ള നിയമപരമായ തർക്കമെന്ന നിലയിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാണ് ശബരിമലയിലെ യുവതീ പ്രവേശനം. അതിനാൽ ഇന്ന് സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനുയുള്ള വിധി.

Follow Us