Jasna Salim: ഗുരുവായൂരിൽ കണ്ണനെ കാണാൻ പോകുവാ… പക്ഷെ എന്റെ തുളസി അയാൾ വെട്ടി നശിപ്പിച്ചു; ആരോപണവുമായി ജസ്ന സലീം
Jasna Salim at Guruvayoor: . താൻ സ്ഥിരമായി തുളസി നുള്ളുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. ആ പറമ്പിന്റെ ഉടമസ്ഥർ തുളസിച്ചെടി എല്ലാം കൊത്തിക്കളഞ്ഞു. . ഈ നാശം പിടിച്ചവൾ ഇവിടെ വർഗീയ കലാപം ഉണ്ടാക്കുമെന്നാണ് മറ്റൊരാൾ പറയുന്നത്.
ഗുരുവായൂർ കണ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് ജസ്ന സലീം. ഇതുവരെ കണ്ണനെ നേരിട്ട് കണ്ടിട്ടില്ലാത്ത ജസ്‌ന തനിക്ക് കണ്ണന്റെ രൂപം മനസ്സിൽ പതിഞ്ഞതാണെന്നും തനിക്ക് കണ്ണനോട് അതിയായ ആരാധനയാണ് ഉള്ളത് എന്നുമാണ് അവകാശപ്പെടുന്നത്. തന്റെ മനസ്സിൽ പതിഞ്ഞ ചിത്രമാണ് താൻ വരയ്ക്കുന്നത് എന്നും ജസ്ന പറയാറുണ്ട്. തുടക്കത്തിൽ എല്ലാം ജെസ്നയ്ക്കും ജസ്നയുടെ കണ്ണന്റെ ചിത്രങ്ങൾക്കും എല്ലാം കേരളത്തിലെ ജനങ്ങൾ വലിയ സ്വീകാര്യതയാണ് നൽകിയിരുന്നത്. എന്നാൽ അതിരുവിട്ട ജസ്നയുടെ പ്രവർത്തികൾ ഇപ്പോൾ ജസ്നയ്ക്ക് വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർത്തി കൊണ്ടിരിക്കുന്നത്.
ഗുരുവായൂർ അമ്പലത്തിനു മുന്നിൽ വച്ച് കേക്ക് മുറിക്കുന്ന ഒരു വീഡിയോ ആയിരുന്നു ആദ്യം വിമർശനത്തിന് കാരണമാക്കിയത്. പിന്നീട് തന്റെ സോഷ്യൽ മീഡിയയിൽ മുഴുവൻ കൃഷ്ണനും ഗുരുവായൂരുമായി ചുറ്റിപ്പറ്റിയുള്ള കണ്ടെന്റുകൾ കൊണ്ട് നിറച്ചതോടെ പലർക്കും ഇത് ജസ്നയുടെ ഒരു ഉപായമാണെന്ന രീതിയിലാണ് എടുക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ഗുരുവായൂരിൽ വച്ച് വീണ്ടും റിൽസ് ചിത്രീകരിച്ചതിനെ തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.
ഗുരുവായൂർ പോലീസ് ആണ് കേസെടുത്തിരുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചായിരുന്നു റീൽസ് ചിത്രീകരിച്ചത്. കേസെടുത്തുന്നതിന് പിന്നാലെ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കയ്യിൽ ചോരയൊലിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചതിനു പിന്നാലെ ആ വീഡിയോയും പിന്നീട് ഡിലീറ്റ് ചെയ്തു. ഇപ്പോൾ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. താൻ ഗുരുവായൂരിലേക്ക് പോവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. താൻ സ്ഥിരമായി തുളസി നുള്ളുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. ആ പറമ്പിന്റെ ഉടമസ്ഥർ അവർക്ക് ഫ്ലാറ്റോ മറ്റോ ഉണ്ടാക്കുന്നതിനു വേണ്ടി അവരുടെ പറമ്പിൽ ഉണ്ടായിരുന്ന തുളസിച്ചെടി എല്ലാം കൊത്തിക്കളഞ്ഞു.
പിന്നാലെ മറ്റൊരു ചേച്ചി തനിക്ക് ഒരു പാട്ട് അയച്ചു എന്നും ജസ്ന പറയുന്നു. വലിയ ഭക്തിക്കാരിയാക്കാൻ നോക്കിയിട്ട് ഉടമസ്ഥൻ തുളസി എല്ലാം വെട്ടിക്കളഞ്ഞു എന്നാണ് അതിലെ വരികൾ. തുളസി കൊടുക്കാതെ പോകാൻ പറ്റുമോ എന്നും ചോദിച്ച് ആ പറമ്പിലെ തന്നെ മറ്റൊരു തുളസിച്ചെടി അടുത്തേക്കാണ് ജസ്ന പോകുന്നത്. ഇത് കൃഷ്ണതുളസി ആണ് മാറ്റമുണ്ട് ഹൈറേഞ്ചിലോട്ട് ആണ് പോയത് ഏതായാലും ലോ റേഞ്ചിലോട്ട് പോയില്ല എന്നൊക്കെയാണ് വീഡിയോയിൽ പറയുന്നത്. ശേഷം തുളസിയില നുള്ളിയെടുത്ത് ഗുരുവായൂരിലേക്ക് ബസ് കയറി പോകുന്നതും ആണ് വീഡിയോ. ഇതിന് താഴെയും വലിയ വിമർശനങ്ങളാണ് എത്തുന്നത്. ഭക്ത ആണെന്ന് അറിയിക്കാൻ ആരും ഗുരുവായൂരിൽ പോയി റീസെറ്റ് എടുത്ത് പബ്ലിഷ് ചെയ്യാറില്ല എന്നാണ് ഒരു വ്യക്തി പറയുന്നത്. ഈ നാശം പിടിച്ച് അവൾ ഇവിടെ വർഗീയ കലാപം ഉണ്ടാക്കുമെന്നാണ് മറ്റൊരാൾ പറയുന്നത്.