AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Blessing Muzarabani: ഐപിഎല്ലുള്ളപ്പോള്‍ എന്ത് പിഎസ്എല്‍? ‘നാണംകെടുത്തിയ’ മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

PCB Set To Initiate Legal Action Against Blessing Muzarabani: ബ്ലെസ്സിംഗ് മുസറബാനിക്കെതിരെ പിസിബി നിയമനടപടിക്കൊരുങ്ങുന്നു. പിഎസ്എല്ലില്‍ പിന്മാറി ഐപിഎല്ലില്‍ ചേരാനുള്ള മുസറബാനിയുടെ തീരുമാനമാണ് പിസിബിയെ പ്രകോപിതരാക്കിയത്. മുസ്തഫിസുര്‍ റഹ്‌മാന് പകരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുസറബാനിയെ ടീമിലെത്തിച്ചത്.

Blessing Muzarabani: ഐപിഎല്ലുള്ളപ്പോള്‍ എന്ത് പിഎസ്എല്‍? ‘നാണംകെടുത്തിയ’ മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി
ബ്ലെസിംഗ് മുസാരബാനിImage Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Mar 2026 | 01:57 PM

സിംബാബ്‌വെ പേസർ ബ്ലെസ്സിംഗ് മുസറബാനിക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിയമനടപടിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) നിന്ന് പിന്മാറി ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ചേരാനുള്ള മുസറബാനിയുടെ തീരുമാനമാണ് പിസിബിയെ പ്രകോപിതരാക്കിയത്. ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന് പകരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുസറബാനിയെ ടീമിലെത്തിച്ചത്.

പിസിഎല്‍ കരാര്‍ നിലനില്‍ക്കെയാണ് മുസറബാനി കൊല്‍ക്കത്ത ടീമിലെത്തിയത്. നേരത്തെ, ഇസ്ലാമാബാദ് യുണൈറ്റഡ് 11 മില്യൺ പാക്കിസ്ഥാൻ ഡോളറിനാണ് മുസറബാനിയെ സ്വന്തമാക്കിയത്. എന്നാല്‍ ഇതിനിടെ കൊല്‍ക്കത്ത സമീപിച്ചതോടെ മുസറബാനി ഐപിഎല്‍ തിരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ 29-കാരനായ മുസറബാനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പിസിബി പദ്ധതിയിടുന്നതായി ജിയോ സൂപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഷമർ ജോസഫിന് പകരക്കാരനായാണ് മുസറബാനി ഇസ്ലാമാബാദ് യുണൈറ്റഡിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ഐപിഎൽ 2026 ആരംഭിക്കുന്നത്.

Also Read: IPL 2026 : പിഎസ്എൽ വേണ്ട ഐപിഎൽ മതി! മുസ്താഫിസൂർ റഹ്മാന് പകരം സിംബാബ്വെ താരം കെകെആർ പാളയത്തിൽ

തുടർച്ചയായ രണ്ടാം വർഷമാണ് പി‌എസ്‌എല്ലുമായി കരാറിലേർപ്പെട്ട ഒരു താരം ഐപിഎല്ലിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം പെഷവാല്‍ സാല്‍മിയുടെ താരമായിരുന്ന ദക്ഷിണാഫ്രിക്കയുടെ കോര്‍ബിഷോ ബോഷ്, പിഎസ്എല്‍ കരാര്‍ നിലനില്‍ക്കെ മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നിരുന്നു. പിഎസ്എല്‍ മാര്‍ച്ച് 26-നും, ഐപിഎല്‍ മാര്‍ച്ച് 28-നുമാണ് ആരംഭിക്കുന്നത്.

പിഎസ്എല്‍ ഫൈനല്‍ മെയ് മൂന്നിനും, ഐപിഎല്‍ കലാശപ്പോരാട്ടം മെയ് 31-നും നടക്കും. ആദ്യ 16 ദിവസത്തേക്കുള്ള ഷെഡ്യൂൾ മാത്രമേ ഐപിഎല്‍ ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളൂ. തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് ശേഷം ശേഷിക്കുന്ന മത്സരങ്ങളിലെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിടും.

Follow Us