AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പാലക്കാട്ട് ട്രെയിനിൽ യുവതിയുടെ ആക്രമണത്തിൽ ടിടിഇക്ക് പരുക്ക്; തെറി വിളിച്ചെന്ന് യുവതി; ഇരുവർക്കുമെതിരേ കേസ്

Woman attacks TTE on train: പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ്. സുജിത്ത് (38) ആണ് ട്രെയിനിൽ വച്ച് യുവതിയുടെ മർദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതിക്കെതിരേ (30) കേസെടുത്തിട്ടുണ്ട്. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്.

പാലക്കാട്ട് ട്രെയിനിൽ യുവതിയുടെ ആക്രമണത്തിൽ ടിടിഇക്ക് പരുക്ക്; തെറി വിളിച്ചെന്ന് യുവതി; ഇരുവർക്കുമെതിരേ കേസ്
Woman Attacks Tte On TrainImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 21 Jul 2026 | 09:13 AM

പാലക്കാട്: ട്രെയിനിൽ ഉണ്ടായ സംഘർഷത്തിൽ ടിടിഇക്കും യുവതിക്കും എതിരേ കേസ്. യുവതി മർദിച്ചുവെന്ന് കാട്ടി ടിടിഇയും ടിടിഇ അ‌സഭ്യം പറഞ്ഞെന്നുകാട്ടി യുവതിയും നൽകിയ പരാതികളിലാണ് ഷൊർണൂർ റെയിൽവേ പോലീസ് ഇരുവർക്കും എതിരേ കേസെടുത്തിരിക്കുന്നത്. പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ്. സുജിത്ത് (38) ആണ് ട്രെയിനിൽ വച്ച് യുവതിയുടെ മർദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതിക്കെതിരേ (30) കേസെടുത്തിട്ടുണ്ട്. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്.

ഫറോക്കിൽ നിന്നും കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ജനറൽ ടിക്കറ്റ് എടുത്ത ഇവർ റിസർവേഷനുള്ള എസ്5 കമ്പാർട്ട്മെന്റിലാണ് കയറിയത്. ഫറൂഖ് റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ടിടിഇ സുജിത്ത് ഈ യുവതിയോട് ടിക്കറ്റ് ആവശ്യപ്പെട്ടു. യുവതിയുടേത് ജനറൽ ടിക്കറ്റാണ് എന്നതിനാൽ ഇത് റിസർവേഷൻ കോച്ചാണെന്നും ജനറൽ കോച്ചിലേക്ക് മാറിക്കയറണമെന്നും നിർദേശിച്ചതായി ടിടിഇ പറയുന്നു.

ALSO READ: ബന്ധുവായ 22 കാരൻ പിടിയിൽ; കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം

എന്നാൽ കോച്ച് മാറിക്കയറാൻ പറഞ്ഞതിന് പിന്നാലെ യുവതി തർക്കിക്കാൻ തുടങ്ങിയെന്നും പിന്നാലെ മുഖത്ത് ആക്രമിച്ചുവെന്നും ടിടിഇ പറയുന്നു. മർദനത്തിൽ സുജിത്തിന്റെ മുഖത്തും കഴുത്തിലും മുറിവ് ഏറ്റിട്ടുണ്ട്. തുടർന്ന് ജോലി തടസ്സപ്പെടുത്തിയെന്നും മുഖത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ടിടിഇ പരാതി നൽകി.

എന്നാൽ, ടിടിഇ ടിക്കറ്റ് ചോദിച്ചതിന് ശേഷം തന്നെ അസഭ്യം വിളിച്ചെന്നും മർദിച്ചെന്നും ശ്രുതി പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഈ യുവതിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമിക്കാൻവന്നപ്പോൾ സ്വയ രക്ഷയ്ക്കുവേണ്ടി മുഖത്ത് പിടിച്ച് തള്ളിയതാണെന്നാണ് ശ്രുതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. മർദനമേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.

സംഭവത്തിൽ രണ്ട് പേരും നൽകിയ പരാതിയിൽ ഇരുവർക്കുമെതിരേ റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്. അ‌തേസമയം റെയിൽവേയുടെ നിയമപ്രകാരം വാലിഡായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് തുല്യമാണ്. അ‌തിനാൽ യുവതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. ടിടിഇയെ ആക്രമിച്ചത് സംഭവത്തിന്റെ ഗൗരവം കൂട്ടുകയും കൂടുതൽ വകുപ്പുകൾ യുവതിക്കെതിരേ ചുമത്താൻ കാരണമാകുകയും ചെയ്യും.

ട്രെയിനിൽ നിശ്ചിത കമ്പാർട്ട്മെന്റിന് അ‌നുയോജ്യമായ വിധത്തിലുള്ള ടിക്കറ്റ് യാത്രക്കാരന്റെ ​കൈവശം ഇല്ലെങ്കിൽ നടപടിയെടുക്കാനുള്ള അ‌ധികാരം ടിടിഇക്ക് ഉണ്ട്. ടിടിഇ ആവശ്യപ്പെടുന്ന പിഴയോ ടിക്കറ്റ് തുകയോ യാത്രക്കാരൻ അടയ്ക്കാൻ ബാധ്യസ്ഥനാണ്. അ‌തിന് തയ്യാറായില്ലെങ്കിൽ, യാത്രക്കാരനെ അടുത്ത പ്രധാന സ്റ്റേഷനിൽ വെച്ച് ആർപിഎഫിന് കൈമാറാൻ ടിടിഇക്ക് സാധിക്കും.

ഇങ്ങനെ മതിയായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് എതിരേ റെയിൽവേ ആക്ട് Section 137 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനും, റെയിൽവേ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി തടവുശിക്ഷയോ അല്ലെങ്കിൽ വലിയ തുക പിഴയോ ചുമത്താനും നിയമമുണ്ട്. കഴിഞ്ഞ മാസം റെയിൽവേ വിവിധ നിയമ ലംഘനങ്ങളുടെ തുക വർധിപ്പിച്ചിരുന്നു, ഇപ്പോൾ പുതുക്കിയ പിഴ നിരക്കാണ് കുറ്റകൃത്യങ്ങൾക്ക് നൽകേണ്ടിവരിക.

English Summary

Case filed against TTE and woman in Mangaluru-Thiruvananthapuram Express clash. The Shoranur Railway Police has registered a case against both the TTE and the woman on the basis of complaints filed by the woman alleging that the TTE assaulted her and the TTE abused her. S. Sujith (38), a ticket inspector in the Shoranur team of Palakkad division, filed the complaint that the woman was assaulted on the train. A case has been registered against the passenger, Sruthi (30), a native of Pattithara, in the incident.

Follow Us