5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Idukki Elephant Attack: അരുവിയിൽ കുളിക്കാൻ പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം ഇടുക്കി പെരുവന്താനത്ത്

Woman Dies in An Elephant Attack: നേരം വൈകിയിട്ടും മടങ്ങിയെത്താത്തിനെ തുടർന്ന് മകൻ അന്വേഷിച്ച് എത്തിയപ്പോൾ ആണ് കൊമ്പൻ പാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്.

Idukki Elephant Attack: അരുവിയിൽ കുളിക്കാൻ പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം ഇടുക്കി പെരുവന്താനത്ത്
Representational ImageImage Credit source: Freepik
nandha-das
Nandha Das | Published: 10 Feb 2025 21:15 PM

പെരുവന്താനം: ഇടുക്കിയിലെ പെരുവന്താനത്ത് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പൻ പാറയിൽ വെച്ചാണ് യുവതിയെ കാട്ടാന ആക്രമിച്ചത്. നെല്ലുവില പുത്തൻ വീട്ടിൽ സോഫിയ ഇസ്മായിൽ എന്ന 45കാരിയാണ് മരിച്ചത്.

വീടിന് സമീപത്തുള്ള അരുവിയിൽ കുളിക്കാൻ പോയതായിരുന്നു സോഫിയ. നേരം വൈകിയിട്ടും മടങ്ങിയെത്താത്തിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന മകൻ അന്വേഷിച്ച് എത്തിയപ്പോൾ ആണ് കൊമ്പൻ പാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്.

ആ പ്രദേശത്തിന് സമീപമാണ് ശബരിമല വന മേഖല. കാട്ടാനയുടെ സാന്നിധ്യം ഉള്ള മേഖല ആണിത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ അവിടെ നിന്നും മാറ്റി എന്നാണ് വിവരം.

ALSO READ: തെരുവുനായയെ കണ്ട് പേടിച്ച് പിന്നോട്ടുമാറി; കൊല്ലത്ത് കനാലിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

തെരുവുനായയെ കണ്ട് പേടിച്ച് പിന്നോട്ടുമാറിയ എട്ടുവയസുകാരൻ കനാലിൽ വീണ് മരിച്ചു

തെരുവുനായയെ കണ്ട് പേടിച്ച് പിന്നോട്ടുമാറിയപ്പോൾ കനാലിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവാണ് മരിച്ചത്. ഫെബ്രുവരി 9ന് രാത്രി ഏഴ് മണിയോടെ കൊല്ലം കൊട്ടാരക്കരയിൽ വെച്ചാണ് സംഭവം.

മുത്തശ്ശിയോടൊപ്പം കനാലിൻ്റെ അരികിലൂടെ നടന്നു വരികയായിരുന്നു യാദവ് തെരുവുനായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയതും കാൽ തെറ്റി കനാലിലേക്ക് വീഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് യാദവിനെ കനാലിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പുറത്തെടുക്കുന്ന സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടു.