AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

കണ്ണൂരിൽ നടിയുടെ വീട്ടിൽ പുടവയുമായി യുവാവ്; കല്ല്യാണം കഴിക്കണമെന്ന് ആവശ്യം

പ്രതി നടിയുടെ വീടിന്റെ മുന്നിലെത്തി കയ്യിൽ കരുതിയിരുന്ന പുതിയ സാരി എടുത്തുയർത്തി കാണിച്ചുകൊണ്ട് തനിക്ക് നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഭയന്നുപോയ നടിയും കുടുംബവും വീട്ടിൽ കയറി വാതിൽ അടയ്ക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ മുതൽ ഈ യുവാവ് നടിയെ...

കണ്ണൂരിൽ നടിയുടെ വീട്ടിൽ പുടവയുമായി യുവാവ്; കല്ല്യാണം കഴിക്കണമെന്ന് ആവശ്യം
Police (2)Image Credit source: Tv9 Network
Ashli C
Ashli C | Updated On: 27 Apr 2026 | 10:53 AM

കണ്ണൂർ: പുതിയ സാരിയുമായി കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ വീടിന്റെ മുന്നിലെത്തി യുവാവ്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പ്രതി നടിയുടെ വീടിന്റെ മുന്നിലെത്തി കയ്യിൽ കരുതിയിരുന്ന പുതിയ സാരി എടുത്തുയർത്തി കാണിച്ചുകൊണ്ട് തനിക്ക് നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഭയന്നുപോയ നടിയും കുടുംബവും വീട്ടിൽ കയറി വാതിൽ അടയ്ക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ മുതൽ ഈ യുവാവ് നടിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്ന് മെസ്സേജ് അയച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു എന്നാണ് ആരോപിക്കുന്നത്.

ALSO READ:രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞവർക്കെതിരെ കേസ് ; ബിജെപി അംഗം ഒന്നാംപ്രതി

സംഭവത്തിൽ നടിയും കുടുംബവും യുവാവിനെതിരെ പരാതി നൽകി. പരാതിയുടെ പശ്ചാത്തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

ആശാ ഭോസ്ലേയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വാർത്താ റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസിനെതിരെ പാകിസ്ഥാൻ

പ്രശസ്ത സംഗീതജ്ഞ ആശാ ഭോസ്ലേയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസിനെതിരെ പാകിസ്ഥാന്റെ നടപടി. ചാനലിന്റെ മാനേജിങ് ഡയറക്ടറും പാക്കിസ്ഥാനിലെ അസോസിയേഷൻ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് ആൻഡ് ന്യൂസ് ഡയറക്ടർമാരുടെ പ്രസിഡന്റുമായ അസ്ഹർ അബ്ബാസ് ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള സിനിമകളിലെ ദൃശ്യങ്ങളും പാട്ടുകളും വാർത്ത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പാക്കിസ്ഥാൻ ജിയോ ന്യൂസിനെതിരെ നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ ഏപ്രിൽ 27 നുള്ളിൽ വിശദീകരണം നൽകണമെന്നാണ് ന്നും ജിയോ ന്യൂസ്‌ അധികൃതരോട് പാകിസ്ഥാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.വിശദീകരണം നൽകാത്തപക്ഷം പിഴ നൽകേണ്ടി വരികയോ സസ്പെൻഷൻ ചാനലിന്റെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Us